കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
താരത്തിന്റെ ഇന്റര്‍വ്യൂകളെല്ലാം തന്നെ ട്രോളുകള്ക്കിരയാകാറുമുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ട്രോളുകളൊക്കെ ആദ്യ കാലങ്ങളില്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും എന്നാല്‍ ഇതൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ താന്‍ ശ്രദ്ധിക്കാതെ ആയി എന്നും പറയുകയാണ് ഗായത്രി സുരേഷ്. മാത്രവുമല്ല, ട്രോളുകള്‍ കാരണം അവസരങ്ങള്‍ കുറഞ്ഞുവെന്നും താരം പറയുന്നു.
‘എന്നെ സിനിമയിലേക്ക് വിളിച്ചാല്‍ അത് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചേക്കാം എന്നൊരു തോന്നല്‍ അവര്‍ക്കും ഉണ്ടായിട്ടുണ്ടാവാം. ഗായത്രി പറഞ്ഞു. പുതുമുഖ സംവിധായകന്മാരാണ് ഇപ്പോള്‍ തന്നെ സമീപിക്കുന്നതെന്നും. വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും തനിക്ക് കിട്ടുന്നില്ലന്നേയുള്ളൂ എന്നും താരം പറഞ്ഞു.
എന്നാല്‍ സിനിമയുടെ ഭാഗമായിതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും താരം പറഞ്ഞു. ചെറിയ സിനിമകള്‍ ചെയ്യാതിരിക്കണം എന്നൊന്നും വിചാരിക്കാറില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ ലഭിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നത്.’ സിനിമയില്‍ ഇനി തനിക്ക് അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമാണെന്നും താരം പറയുന്നു.
തന്നെ ബിഗ് ബോസ് മലയാളം സീസണ് 4-ലേക്ക് ക്ഷണിച്ചിരുന്നു എന്നും. സിനിമയുടെ തിരക്കുകളിലായിപ്പോയത് കാരണം പോകാന്‍ സാധിച്ചില്ലെന്നും. ഒരു 2-3 വര്‍ഷങ്ങള്‍ക്കു ശേഷം ഉറപ്പായും പോകണം എന്നുണ്ടെന്നും ഗായത്രി പറയുന്നു. ‘ഇപ്പോള്‍ ചില സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ട്. ഈ സമയത്ത് വിട്ടു നില്ക്കാന് സാധിക്കില്ല. അതുകൊണ്ടാണ് ഓഫര്‍ നിരസിക്കേണ്ടി വന്നത്.’