തോന്നുന്നത് പറയാനുള്ള സ്ഥലമല്ല ; ഇഷ്ടമല്ലെങ്കില്‍ റോബിന് ബാഗ് പാക്ക് ചെയ്ത് ഇറങ്ങിക്കോ; പൊട്ടിത്തെറിച്ച് മോഹൻലാൽ!

ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ്. എല്ലാ ഭാഷകളിലും എന്നപോലെ തന്നെ ബിഗ് ബോസ് മലയാളത്തിനും വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ആദ്യ മൂന്ന് സീസണുകൾ വിജയകരമായി സംപ്രേഷണം ചെയ്ത ശേഷം നാലാം സീസൺ ഇക്കഴിഞ്ഞ മാർച്ച് അവസാനമാണ് സംപ്രേഷണം ചെയ്ത് തുടങ്ങിയകത്. നാലാം സീസൺ നടക്കുന്നത് മുംബൈയിലാണ്. മാത്രമല്ല ഇത്തവണ മുതൽ 24 മണിക്കൂറും ഷോ ഹോട്ട് സ്റ്റാറിൽ സട്രീം ചെയ്യുന്നുമുണ്ട്. മൂന്നാം ആഴ്ചയുടെ അവസാനത്തിലാണ് ബിഗ് ബോസ് ഷോ എത്തിനിൽ‌ക്കുന്നത്. പതിവിൽ നിന്നും വിപരീതമായി വളരെ വ്യത്യസ്തമാണ് ഇത്തവണത്തെ ഷോയും മത്സരങ്ങളും.

നാലാം സീസൺ തുടങ്ങി രണ്ടാം ദിവസം പിന്നിട്ടപ്പോഴേക്കും തന്നെ അടിയും വാക്ക് തർക്കവും വാദ പ്രതിവാദങ്ങളും ആരംഭിച്ചിരുന്നു. മൂന്നാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ അവ വളരെ അധികം കൂടുതലായി വീട്ടിൽ സംഭവിക്കുന്നുണ്ട്. വാക്കിലൂടെയും പ്രവ‍ൃത്തിയിലൂടെയും പല മത്സരാർഥികളും കൈവിട്ട കളിയും കളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നിരവധി പ്രശ്നങ്ങൾ വീട്ടിൽ നടന്നിരുന്നു. അവയെല്ലാം മത്സരാർഥികൾക്ക് ജനങ്ങളുടെ മേലുള്ള സ്വാധീനത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്.

ബിഗ് ബോസ് വീട്ടിലെ കാര്യങ്ങള്‍ സങ്കീര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തമായ പ്ലാനിംഗോടെയാണ് ഡോക്ടര്‍ റോബിന്‍ ഷോയിലേക്ക് വന്നതെന്നായിരുന്നു തുടക്കം മുതലേയുള്ള പറച്ചിലുകള്‍. സഹതാരങ്ങളെ മന:പ്പൂര്‍വ്വം പ്രകോപിപ്പിക്കാനും എല്ലാവരില്‍ നിന്നും മാറിനടന്ന് സ്വയം ഒറ്റപ്പെടല്‍ തീര്‍ക്കുകയുമൊക്കെ ചെയ്യുന്ന റോബിനെയാണ് ഷോയില്‍ കാണുന്നത്. സഹതാരങ്ങളെല്ലാമായി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ട് അദ്ദേഹം. റോബിനാണ് ശത്രുവെന്ന് ജാസ്മിനുള്‍പ്പടെ പലരും പരസ്യമായും രഹസ്യമായും പറയുന്നുമുണ്ട്.

റോബിനോട് പൊട്ടിത്തെറിക്കുന്ന മോഹന്‍ലാലിനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.റോബിന്‍ കിച്ചണ്‍ ഡ്യൂട്ടിയിലേക്ക് വന്നപ്പോള്‍ മുതലേ പ്രശ്‌നങ്ങളായിരുന്നു. മറ്റ് ടീമംഗങ്ങളെ സഹായത്തിനായി വിളിച്ചതും അവര്‍ കൂടെക്കയറിയത് ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞ് ഡെയ്‌സിയായിരുന്നു ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്. അന്യോന്യമുള്ള പോരുവിളികള്‍ക്കിടയിലാണ് റോബിനെ ഡെയ്‌സി സൈക്കോ എന്ന് വിശേഷിപ്പിച്ചത്. നീ എന്താണ് ഇവിടെ ചെയ്തത്, അറിയാമെങ്കില്‍ ചെയ്ത് കാണിക്കണമായിരുന്നു. കുക്കിംഗ് അത്ര വശമില്ലാത്തതിനാലാണ് ലക്ഷ്മി പ്രിയയോട് ചോദിച്ചതെന്നുമായിരുന്നു റോബിന്‍ വിശദീകരിച്ചത്.

ഇതിന് ശേഷമായി ജാസ്മിനുമായും റോബിന്‍ വഴക്കിട്ടിരുന്നു.വാരാന്ത്യ എപ്പിസോഡിലാണ് മോഹന്‍ലാല്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ചോദിക്കാനായി മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്കെത്തുന്നത്. ആക്ച്വലി എനിക്ക് കുക്കിംഗ് അറിയത്തിലെന്ന് പറഞ്ഞ് വിശദീകരിക്കുകയായിരുന്നു റോബിന്‍. പിന്നെന്തിനാണ് അറിയുമെന്ന് പറഞ്ഞതെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. റോബിന്റെ ഭയങ്കരമായ നീണ്ട പ്രസംഗം എനിക്കാവശ്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ മതി. ബിഗ് ബോസ് പറയാന്‍ പറയുന്നു, എനിക്ക് തോന്നിയാലേ ഞാന്‍ പറയുള്ളൂ.

തോന്നിയാല്‍ പറയാവുന്ന ഒരു സ്ഥലമല്ല ബിഗ് ബോസ് വീട്. ഇഷ്ടമല്ലെങ്കില്‍ റോബിന് ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ത്തന്നെ എന്റെടുത്തേക്ക് വരാമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ മാത്രമല്ല മോഹന്‍ലാലും നോമിനേഷനിലെ കാര്യത്തെക്കുറിച്ച് പറഞ്ഞാണ് റോബിനെ ശാസിക്കുന്നത്.

ഇന്നത്തെ എപ്പിസോഡ് പൊളിക്കും, ലാലേട്ടന്‍ നല്ല കലിപ്പിലാണല്ലോ, റോബിനോട് മാത്രമല്ല മറ്റ് പലരേയും ഇതുപോലെ തന്നെ ശാസിക്കണം. ഇതൊക്കെ എപ്പിസോഡിലും കാണണം. ശാസിക്കേണ്ടവരെ ശാസിച്ച് നിര്‍ത്തണം. ജാസ്മിന്‍, ഡെയ്‌സി, സുചിത്ര തുടങ്ങിയവരേയും ശാസിക്കണം. മോശം പദങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. എല്ലാവരും ഇന്ന് എയറിലായിരിക്കും, എപ്പിസോഡ് കാണാന്‍ വെയ്റ്റിംഗിലാണെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.

about bigboss

AJILI ANNAJOHN :