നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയകാലാവധി ഏപ്രിൽ 15 അവസാനിച്ചിരിക്കുകയാണ് . കേസില്‍ കൂടുതല്‍ വെല്‍പ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് കാലാവധി നീട്ടി നല്‍കിയത്. ഈ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത് .ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അനിയൻ അനൂപിനും സഹോദരി ഭർത്താവ് സുരാജിനും വീണ്ടും നോട്ടീസ്. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാവിലെ 11മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണം.നേരത്തെ നിരവധി തവണ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടിൽ പതിക്കുകയായിരുന്നു. എന്നിട്ടും ഇവർ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടർ നടപടികളിലേക്ക് കടക്കാനിരിക്കെ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് ഇപ്പോൾ മറുപടി കത്ത് നൽകിയിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്നത് വൈകും.
നടിയെ യെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് കോടതി നൽകിയ സമയ പരിധി അവസാനിച്ചെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. തുടരന്വേഷണത്തിന് മൂന്ന്മാസം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. .ഇതിനിടെ കാവ്യയെ ചോദ്യം ചെയ്യാനുള്ള ഊര്‍ജിതമായ നീക്കം ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്നാണ് സൂചന. ഇതുകൊണ്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്നതെന്നാണ് വിവരംഅതുകൊണ്ട്് മറ്റുള്ളവരെ ആദ്യം ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കാവ്യയെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപ ദിവസങ്ങളില്‍ കാവ്യയെ ചോദ്യം ചെയ്‌തേക്കില്ല.
ഇവരെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കവും ഇപ്പോള്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം കൂടി തുടരന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. അതേസമയം, ചോദ്യം ചെയ്യല്‍ പത്മസരോവരത്തില്‍ നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നാല്‍ അവിടെ വച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചേക്കും.
അതെ സമയം നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. വധഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമൻപിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമായിരുന്നു സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവ് നശിപ്പിച്ചതെന്ന് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.