തനിക്ക് പ്രാധാന്യം കുറഞ്ഞതായും താൻ അവഗണിക്കപ്പെടുന്നതായും കാവ്യയ്ക്ക് തോന്നി തുടങ്ങി…ലാൽ ജോസിനോട് ഇക്കാര്യം പറഞ്ഞതോടെ അഭിനയിക്കാൻ പറ്റുന്നില്ലെങ്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഇറങ്ങി പൊക്കോ എന്ന മറുപടി..പക്ഷേ പിന്നീട് സംഭവിച്ചത് കാവ്യ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്!

ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രമാണ് ക്ലാസ്മേറ്റ്സ്. ഒരുപിടി നല്ല ഗാനങ്ങളും ക്യാമ്പസ് പ്രണയവും നഷ്ട പ്രണയവും ക്യാമ്പസിലെ തല്ലു കൂടലും രാഷ്ട്രീയവും ഒടുവിൽ ഒത്തുകൂടലും ഒക്കെയായി മനോഹരമായി ദൃശ്യാവിഷ്കരണം ചെയ്ത ലാൽ ജോസ് സിനിമയാണ് ക്ലാസ്മേറ്റ്സ്.

കാവ്യാമാധവൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേൻ, ജയസൂര്യ, രാധിക തുടങ്ങി നിരവധി കഥാപാത്രങ്ങൾ അഭിനയിച്ച് പ്രേക്ഷകർക്ക് നവ്യമായ ഒരു അനുഭൂതി നൽകിയ സിനിമയാണിത്. അതിമനോഹരമായ ഈ ക്യാമ്പസ് ചിത്രം കോട്ടയം സി എം എസ് കോളേജിൽ വച്ചായിരുന്നു ചിത്രീകരിച്ചത്.

ഈ സിനിമ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ഒരു കാര്യം ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടുന്നു. കാവ്യ മാധവൻ ലാൽ ജോസും തമ്മിൽ ഉണ്ടായ ഒരു സംഭാഷണമാണത്.

സുകു എന്ന പൃഥ്വിരാജ് കഥാപാത്രത്തെ കൊലപ്പെടുത്താൻ ശ്രമിച്ച റസിയ എന്തിനാണത് ചെയ്തെന്നും നരേൻ ചെയ്ത മുരളി എന്ന കഥാപാത്രവുമായിട്ടുള്ള പ്രണയവുമെല്ലാം അവസാന നിമിഷങ്ങളിൽ മാത്രം വെളിപ്പെടുന്ന സസ്പെൻസ് ആണ്. റസിയ്ക്ക് ചെറിയ റോളുകളെ ഉള്ളൂവെങ്കിലും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ തന്നെയാണ് റസിയ എന്ന കഥാപാത്രത്തിന് നൽകിയത്. കാവ്യ മാധവൻ അഭിനയിച്ചത് താര എന്ന കഥാപാത്രത്തെയാണ്.

എന്നാൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ കാവ്യക്ക് ചെറിയൊരു സംശയം വന്നു. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതായിട്ട് കാവ്യയ്ക്ക് തോന്നി. മാത്രമല്ല തന്റെ കഥാപാത്രത്തെ ത്തേക്കാൾ വലുതായി റസിയ എന്ന കഥാപാത്രത്തിന് പ്രാധാന്യം ഉള്ളതായും കാവ്യയ്ക്ക് തോന്നി. താൻ അവഗണിക്കപ്പെടുന്നതായി കാവ്യയ്ക്ക് തോന്നി. ലാൽ ജോസിനോട് കാവ്യ ഇത് നേരിട്ടെത്തി പറയുകയും ചെയ്തു. തന്റെ കഥാപാത്രത്തിനേക്കാൾ പ്രാധാന്യം റസിയയുടെ കഥാപാത്രത്തിനല്ലേ.

അപ്പോൾ തനിക്ക് ആ റോൾ വേണമെന്നും കാവ്യ പറഞ്ഞു. എന്നാൽ ലാൽ ജോസിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. താര എന്ന കഥാപാത്രത്തെ അഭിനയിക്കാൻ പറ്റുന്നില്ല എങ്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഇറങ്ങി പൊക്കോ എന്നാണ് ലാൽ ജോസ് പറഞ്ഞത്. ഇത് കേട്ട് കാവ്യ അവിടെനിന്നും വിഷമത്തോടെ പോയി.

എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ ചിത്രം ഗംഭീര വിജയമായിരുന്നു. മാത്രമല്ല കാവ്യയുടെ ജീവിതത്തിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായിരുന്നു താര. സിനിമ പുറത്തിറങ്ങിയതോടെ താരത്തിന് ആ വിഷമം മാറുകയും താര എന്ന കഥാപാത്രം വളരെയധികം സ്വീകാര്യം നേടുകയും ചെയ്തതോടെ എല്ലാ പരിഭവങ്ങളും മാറുകയായിരുന്നു.

Noora T Noora T :