രാം ദാസിനെ കുടുക്കി സൗദാമിനി അപ്പച്ചി; ലേഡി റോബിൻഹുഡ് ആയി തുമ്പി വീണ്ടും കളത്തിലിറങ്ങുമ്പോൾ വിവേക് കെണിയിലോ?; ആ പ്ലാൻ ഇങ്ങനെ ; തൂവൽസ്പർശം വരും എപ്പിസോഡ് കാണാം!

മലയാളി കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന പരമ്പര തൂവൽസ്പർശം അടുത്ത ഒരു ത്രില്ലിംഗ് ആഴ്ചയിലേക്ക് കടക്കുകയാണ്. ഓരോ ആഴ്ചയിലും പുത്തൻ സ്റ്റോറി എന്ന് നെഞ്ചും പിടിച്ചു അവകാശപ്പെടാവുന്ന സീരിയൽ. ഒരുപക്ഷെ സിനിമയിൽ പോലും നായികമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ത്രില്ലെർ കഥ വിജയിച്ചിട്ടുണ്ടാകില്ല.

പക്ഷെ, ഇവിടെ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ മാത്രം മുൻനിർത്തി ആണ് കഥ ഇപ്പോഴും മുന്നേറുന്നത്. കഥയിലേക്ക് നായകനായി വിവേക് എത്തിയെങ്കിലും ശ്രേയയ്ക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. അത് നിങ്ങൾക്ക് ഈ ആഴ്ചയിലെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

ഇപ്പോൾ എത്തിനിൽക്കുന്ന പ്രധാന പ്രശ്‌നം , വിക്ടർ കൊല്ലപ്പെട്ടു എന്ന വാർത്തയും എന്നാൽ അതൊരു കെണി മാത്രം ആയിരുന്നു എന്ന ശ്രേയയുടെ കണ്ടത്തലുമാണ്. ശ്രേയ ആ സത്യം മനസിലാക്കി എന്ന് ഇനിയും വിക്ടറും ജാക്സണും അറിഞ്ഞിട്ടില്ല.. നമ്മൾ രണ്ടാഴ്ചയ്ക്ക് മുന്നെയാണ് തൂവൽസ്പർശത്തിൽ വിച്ചുവിന്റെ സ്വപ്നം ട്രാക്കിന്റെ ക്ലൈമാക്സ് കണ്ടിരുന്നു.. ശേഷം ഒരുപാട് സംഭവങ്ങൾ നമ്മൾ കണ്ടു,

വിക്ടറിന് ശ്രേയ വിഷം കുത്തിവെക്കുന്നതുമെല്ലാം.. അവസാനം വിക്ടർ ആശുപത്രിയിൽ നിന്നും ചാടിപ്പോയി. അയാൾ എത്തിയത് ജാക്സന്റെ അടുത്തായിരുന്നു. പിന്നങ്ങോട്ട് ജാക്സൺ ആണ് ഈ തിരക്കഥയുടെ എഴുത്തുകാരൻ ആയത്.. എന്നാൽ ജാക്സൺ അറിയാതെ ആ പേന നമ്മുടെ ശ്രേയയുടെ കയ്യിൽ തന്നെ വന്നിരിക്കുകയാണ്.

ഇനി കഥ എഴുതുന്നത്,,, എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ ശ്രേയ നന്ദിനി ഐ പി എസ് ആണ് . ഇവിടെ മറ്റൊരു ട്വിസ്റ്റ് വിവേക് ശ്രേയയുടെ സുഹൃത്ത് ആണെന്ന് അറിയാതെ നമ്മുടെ റാം ദാസും ഈശ്വർ സാറും ആ ഫയൽ വിവേകിനെ ഏൽപ്പിക്കുന്നുണ്ട്. പിന്നെ അവരുടെ പ്ലാൻ അനുസരിച്ച്.. ആ റിസോർട്ടിൽ മാളവിക നന്ദിനിയെ എത്തിക്കുകയും അവിടെ വച്ച് ശ്രേയയുടെ കൈകൊണ്ട് തന്നെ മാളവികയെ തീർക്കുക എന്നതുമാണ്..

എന്നാൽ നമ്മുടെ മാളു അങ്ങനെ അങ്ങ് തീരാനുള്ളതാണോ? ശരിക്കും ശ്രേയ ആരെയാണ് ഇവന്മാർ ടാർജറ്റ് ചെയ്യുന്നത് എന്ന് ഇതുവരെ മനസിലാക്കിയിട്ടില്ല. തിങ്കളാഴ്ച തന്നെ അതിനൊരു തീരുമാനം ആകും. അതായത്, ശ്രേയ മനസിലാക്കും മാളുവിനെയാണ് ഇവർ ലക്‌ഷ്യം വാക്കുന്നത് എന്ന്. എന്നിട്ട് ശ്രേയയും മാളുവും വിവേകും അരുൺ ഡോക്ടറും ചേർന്ന് ഉറപ്പായും അടുത്ത ഒരു പ്ലാൻ സെറ്റ് ആക്കും.

ആ പ്ലാൻ നമ്മുടെ ലേഡി റോബിൻ ഹൂഡിന്റേതാണ്.. തുമ്പിയാണല്ലോ കൂടുതലും പ്ലാൻ ഉണ്ടാക്കാൻ മിടുക്കി. ആ പ്ലാനിൽ നമ്മുടെ എല്ലാ താരങ്ങളും ഉണ്ടെന്നതാണ് മറ്റൊരു ത്രില്ലടിപ്പിക്കുന്ന വസ്തുത. അപ്പച്ചി ആ റിസോർട്ടിൽ ഒരു മദാമ്മ ആയി റാം ദാസിന്റെ കൂടെ നിൽക്കുന്നത് കാണുമ്പോൾ തന്നെ ചിരി വരും..അപ്പൊ പ്രൊമോ ഇങ്ങനെ എങ്കിൽ എപ്പിസോഡ് എപ്പടി..

about thoovalsprasham

Safana Safu :