കല്യാണം ലൈവ് ആയപോലെ ഇനി ശാന്തിമുഹൂർത്തവും; സരയു തോറ്റു തുന്നംപാടി ; സത്യം അറിഞ്ഞ രൂപ കല്യാണിയെ പുറത്താക്കുമോ?; മൗനരാഗം പുത്തൻ എപ്പിസോഡ് !

അങ്ങനെ ഒരു വർഷം ആയി മലയാളികൾ കാത്തിരുന്ന കിരൺ കല്യാണി വിവാഹം അതിഗംഭീരമായി നടന്നു. അതും ഓരോ ദിവസവും ഓരോ നിമിഷവും നമ്മളെ കാണിച്ചാണ് ആ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ എത്ര ദിവസം ആണ് ഒരേ ഡ്രെസ്സിൽ അതായത് കല്യാണ വേഷത്തിൽ അവരെ നമുക്ക് കാണാൻ സാധിച്ചത്.

ഇനി ശാന്തി മുഹൂർത്തമാണ്.. ആ വാക്ക് ഇവിടെ പറഞ്ഞപ്പോൾ ആണ് ഓർത്തത്. ശരിക്കും ഒരു തമിച്ച നാട് സ്റ്റൈൽ വിവാഹം ആയിരുന്നു അല്ലെ കിരൺ കല്യാണി . ഏതായാലും ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഉണ്ടായിരുന്നു .

ആചാരങ്ങളും അനുഷ്ട്ടാന്തങ്ങളും എല്ലാം ബഹുമാനിക്കുന്ന അതിനെയെലാം വളരെ ഡീപ്പ് ആയി കാണിക്കുന്ന സീരിയൽ കൂടിയാണ് മൗനരാഗം. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാം കേട്ടോ..

ഇനി അടുത്ത ആഴ്ചയിൽ വിവാഹശേഷം ഒന്നിച്ചു ജീവിതം തുടങ്ങാൻ പോകുന്ന നമ്മുടെ പ്രിയപ്പെട്ട കല്യാണിയേയും കിരണിനെയും കാണാം. പക്ഷെ ഇതിനിടയിൽ ഒരു പ്രശ്നം ഉണ്ടല്ലോ സഹദേവ…

രൂപയുടെ ദേഷ്യം മാറുമോ.. ? സരയു അപകട നില തരണം ചെയ്ത് തിരികെ വരുമോ?ഇനി തിരികെ വന്നാലും സെന്റിമെന്റ്സ് കാണിച്ച് രൂപയെ കൊണ്ട് കല്യാണിയെ ഉപദ്രവിക്കുമോ? ആ ഒരു സംശയം ഉണ്ടാകാൻ കാരണം കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത് അങ്ങനെ ആയിരുന്നല്ലോ.

രൂപയ്ക്ക് ഇനി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം ആ രജിസ്റ്റർ ഓഫിസിൽ പോയി ഇവരുടെ വിവാഹം യഥാർത്ഥത്തിൽ നടന്നോ എന്നാണ്.. അത് എപ്പോഴായാലും രൂപ അറിയും. ഇനി അവർ വിവാഹം ചെയ്തിട്ടില്ലെങ്കിൽ ഇനി ഉടൻ പോയി ചെയ്താലും പ്രശ്നം ആണ്. തിയ്യതി വച്ച് കണ്ടെത്താൻ സാധിക്കുമല്ലോ..

ഇനി മറ്റൊരു വെല്ലുവിളി പ്രകാശൻ ആണ്. അത് പക്ഷെ നേരിട്ട് കാണിക്കും എന്ന് തോന്നുന്നില്ല.. പകരം മറ്റേതെങ്കിലും വിധത്തിൽ ആകും കാണിക്കുക.. അതിനു അയാൾ സരയുവുമായി കമ്പനി ആകാൻ സാധ്യതയുണ്ട്. നമുക്ക് നോക്കാം കളികൾ എങ്ങനെ പോകുമെന്ന്..

പക്ഷെ കിരൺ ഇപ്പോൾ തനിച്ചല്ലല്ലോ.. എന്തിനും ഏതിനും ഇപ്പോൾ കിരണിനൊപ്പം അച്ഛനുണ്ട്, പ്രകാശനെ ഒതുക്കാൻ സി എസ് മാത്രം വിചാരിച്ചാൽ മതി. ഏതായാലും കല്യാണം കഴിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും ആദ്യരാത്രി മുടക്കിയില്ലല്ലോ..

സരയുവിന്റെ ആത്മഹത്യ ശ്രമം മൂലം കിരണിന്റെയും കല്യാണിയുടെയും ആദ്യരാത്രി കുളമാകുമോ എന്നാണ് സംശയിച്ചത് . പ്രോമോ കണ്ടതിനു ശേഷമാണ് സംഭവം ഒന്ന് ഉഷാർ ആയത്. പിന്നെ നാളെ മറക്കാതെ വായോ അടുത്ത ആഴ്ചയിലെ ഫുൾ കഥയെ കുറിച്ച് കേൾക്കാം .

about mounaragam

Safana Safu :