30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ദിലീപേട്ടന്‍ കാരണം താന്‍ സംവിധായകനായി; തുറന്ന് പറഞ്ഞ് വിനീസ് ശ്രീനിവാസന്‍

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും നിര്‍മ്മാതാവ് ആയെല്ലാം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് വിനീസ് ശ്രീനിവാസന്‍. ഇപ്പോഴിതാ ആദ്യമായി സിനിമ സംവിധാനം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് വിനീത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇതേ കുറിച്ച് പറയുന്നത്.

‘ഗായകനായി, നടനായി. 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടന്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെയാണ് 26-ാം വയസ്സില്‍ ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ക്ലാസിക് സിനിമകള്‍ കാണാന്‍ തുടങ്ങിയത് ചെന്നൈയിലെ പഠനകാലത്തായിരുന്നു.

ടിക് ടാക് എന്നൊരു സിഡി ലൈബ്രറിയില്‍ പോയിട്ടായിരുന്നു സിനിമകളൊക്കെ സംഘടിപ്പിച്ചത്. ഇതൊരിക്കല്‍ അച്ഛന്‍ ശ്രദ്ധിച്ചു. ചില സീരിയസ് സിനിമകള്‍ കാണാന്‍ അച്ഛനാണ് നിര്‍ദേശിച്ചത്. സിനിമാ പാരഡൈസോയൊക്കെ അങ്ങനെ ഞാന്‍ കണ്ട സിനിമയാണ്’, താരം ഓര്‍മ പുതുക്കി.

‘മലര്‍വാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂര്‍ വരെ ഞാന്‍ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ഒരു സീന്‍ എഴുതി ശരിയാവാന്‍ തന്നെ ഒന്നരമാസമെടുത്തിട്ടുണ്ട്. എഴുത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് എനിക്ക് അച്ഛനോടുള്ള ബഹുമാനം കൂടിയത്. ഞാന്‍ ആദ്യം കഥയുണ്ടാക്കിയിട്ട് പറഞ്ഞത് മമ്മൂട്ടിയങ്കിളിന്റെ മകന്‍ ചാലുവിനോടായിരുന്നു.

താന്‍ ഈശ്വരവിശ്വാസിയാണെന്നും വിനീത് അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ‘അമ്ബലത്തിലൊക്കെ വലപ്പോഴുമേ പോകൂ. അമ്മ ഇടയ്ക്ക് പൂജകളും വഴിപാടുമൊക്ക നടത്തും. നമ്മുടെ കാര്യങ്ങളെല്ലാം ഒരു തിരക്കഥ പോലെ മറ്റാരോ എഴുതി വെച്ചിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്’, വിനീത് പങ്കുവെയ്ക്കുന്നു.

Vijayasree Vijayasree :