അത്ഭുതം സംഭവിക്കും ;അലീനയുടെ ജീവൻ അമ്പാടിയാണ് ;ജിതേന്ദ്രനെ അവൾ പ്രണയിക്കുമോ?; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

ഇന്നത്തെ എപ്പിസോഡ് വിഷു ആയതുകൊണ്ടാകണം ഒരു ഐശ്വര്യമുള്ള സീൻ കാണിച്ചിട്ടുണ്ട്.. എല്ലാ അമ്മയറിയാതെ പ്രേക്ഷകരും കാണാൻ ആഗ്രഹിച്ച ആ കാഴ്ച ഇന്ന് കാണാം.. പക്ഷെ അതുപോലെ തന്നെ നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളും ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്..

പിന്നെ ഇന്ന് സച്ചിയും മൂർത്തിയും തലപൊക്കുന്നുണ്ട്. മാളത്തിൽ ഒളിച്ചിരുന്ന രണ്ടെണ്ണവും അമ്പാടിയുടെ അവസ്ഥ അറിയുകയാണ്. പക്ഷെ അൽപ്പം വൈകിപ്പോയി.. ഇനിയിപ്പോൾ അമ്പാടി തിരികെവരുന്ന ദിവസങ്ങൾ ആണ് കാണാൻ പോകുന്നത്. പക്ഷെ സച്ചി അതറിയുന്നില്ല.. സച്ചി ഇനി നീരജയെയും അലീനയെയും മാത്രം തീർക്കാനുള്ള തത്രപ്പാടിലാണ്.

പിന്നെ ഇന്ന് പ്രൊമോയിൽ ഒരു കാര്യത്തിനുള്ള തുടക്കം കാണാം.. അമ്പാടിയെ കാളീയൻ കൂട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെ കൊണ്ടുപോകുകയാണെങ്കിൽ അവിടെ തന്നെ അമ്പാടിയുടെ ശത്രുവും ഉണ്ട്..അതായത് അമ്പാടിയും ജിതേന്ദ്രനും ഒരിടത്ത് തന്നെ ചെകിൽസിക്കപ്പെടും. ഇനി ഒരുപക്ഷെ കാളീയന്റെ അനിയത്തിയ്ക്ക് ജിതേന്ദ്രനോട് പ്രണയം തോന്നിയാൽ എന്താ ചെയുക ?

ഏതായാലും ചികിത്സ കഴിയും വരെ ജിതേന്ദ്രൻ അവന്റെ തനി സ്വരൂപം കാണിക്കില്ലല്ലോ,.. അതാണ് ഇവിടെ സൂക്ഷിക്കേണ്ടത്..

about ammayariyathe

Safana Safu :