‘ബസന്തിയുടെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല’ മകള്‍ നൈനയോടൊപ്പമുള്ള കിടിലന്‍ വീഡിയോ പങ്കുവച്ച് നടി നിത്യാ ദാസ്

ദിലീപ് നായകനായ ‘ഈ പറക്കും തളിക’ എന്ന ഹാസ്യ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടിയാണ് നിത്യാ ദാസ്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം കുടുംബിനിയായി കഴിയുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

മകളുമൊത്തുള്ള നിത്യയുടെ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്നെ പുറകില്‍ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പം താന്‍ കിടക്കുന്ന വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് 39കാരിയായ അമ്മയുടെ അതേ രൂപഭാവങ്ങള്‍ തന്നെയാണുള്ളത്.

വീഡിയോയ്ക്ക് താഴെ നിത്യയുടെ ‘പറക്കും തളിക’യിലെ കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഇത്രയും നാളായിട്ടും നടിക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നും ആരാധകര്‍ കമന്റിടുന്നുണ്ട്. ‘ബസന്തിയുടെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല’ എന്നാണ് ഇക്കൂട്ടത്തില്‍ ഒരാള്‍ കുറിച്ചിട്ടുണ്ട്.

2007 ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാള്‍, നമാന്‍ സിംഗ് ജാംവാള്‍, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്

Noora T Noora T :