ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. ഇപ്പോഴിതാ ബോളിവുഡ് സിനിമകള്‍ അടക്കിവാഴുന്ന ഉത്തരേന്ത്യയില്‍, ദക്ഷിണേന്ത്യന്‍ സിനിമകള്‍ ജനപ്രീതി നേടുന്നതായി പറയുകയാണ് അജയ് ദേവ്ഗണ്‍. പാന്‍ ഇന്ത്യന്‍ രീതിയില്‍ ചിത്രങ്ങളെടുക്കാന്‍ ബോളിവുഡിലെ സംവിധായകര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ‘റണ്‍വേ 34’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ഭാഷയ്ക്ക് പുറമേ, പുറത്തുള്ള പ്രേക്ഷകരേക്കൂടി ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ തിരക്കഥകള്‍ തയ്യാറാക്കുന്നതെന്ന് അജയ് ദേവ്ഗണ്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയില്‍ ബോളിവുഡ് സിനിമകള്‍ എത്തുന്നില്ല എന്നല്ല അതിനര്‍ത്ഥമെന്നും എന്നാല്‍, വലിയ രീതിയില്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കാന്‍ ഇതുവരെ ആരും ശ്രമിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ജനപ്രീതിയുള്ള ഉത്തരേന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഉണ്ടാക്കുകയാണെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.
അമിതാഭ് ബച്ചന്‍, രാകുല്‍ പ്രീത് സിങ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റണ്‍വേ 34’ല്‍ അജയ് ദേവ്?ഗണും മറ്റൊരു മുഖ്യവേഷത്തിലെത്തുന്നു. 2015ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം അജയ് ദേവ്?ഗണ്‍ ഫിലിംസിന്റെ ബാനറില്‍ താരം തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.