നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്, ഷൈനിനെ പോലെ ഒരു നടന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യരുത്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇതിനോടകം തന്നെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ഷൈന്‍ ചെയ്തിരിക്കുന്നത്. ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലും ഷൈന്‍ ഒരു വേഷം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയ് ചിത്രത്തില്‍ ഷൈന്‍ എത്തുന്നു എന്ന വാര്‍ത്ത വന്നതോടെ ഏറെ ആകാംക്ഷയോടെയായിരുന്നു മലയാളികള്‍ കാത്തിരുന്നത്. എന്നാല്‍ താരത്തിന്റെ അഭിനയമികവ് കാണിക്കാന്‍ വേണ്ട രീതിയില്‍ കഥാപാത്രത്തിന് കഴിഞ്ഞില്ല എന്നാണ് എല്ലാവരും പറയുന്നത്.

നിരവധി പേരാണ് ഷൈന്റെ കഥാപാത്രം കുറച്ചുകൂടി വലുതാക്കാമായിരുന്നു എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയത്. താരത്തിന് വേണ്ട രീതിയിലുള്ള ഒരു കഥാപാത്രമായിരുന്നില്ല കൊടുത്തത് എന്നും ഷൈനിനെ പോലെ ഒരു നടന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യരുത് എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ക്ഷമിക്കണം ഷൈന്‍ ടോം ചാക്കോ, ബീസ്റ്റ് നിങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞില്ല. പ്രിയപ്പെട്ട ഷൈന്‍, നിങ്ങള്‍ ഇത്തരം ചെറിയ വേഷങ്ങള്‍ ചെയ്യരുത്. നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. എന്നിങ്ങനെ ഉള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. തനിക്ക് ലഭിച്ച കഥാപാത്രത്തെ ഷൈന്‍ വൃത്തിയായി ചെയ്തു എങ്കിലും വളരെ കുറഞ്ഞ സമയം മാത്രമാണ് ഷൈനിനു ലഭിച്ചത്.

അതേസമയം, സിനിമയുടെ തിരക്കഥയില്‍ നിരവധി പാളിച്ചകളുണ്ടെന്നാണ് വിമര്‍ശനം. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഗ്‌ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബീസ്റ്റ്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

Vijayasree Vijayasree :