ഏറെ നാളത്തെ പ്രണയത്തിനൊടുവിന്‍ രണ്‍ബീറും ആലിയയും വിവാഹിതരായി; ചടങ്ങിനെത്തിയത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഏറെ നാളായി പ്രേക്ഷകര്‍ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

പഞ്ചാബി ആചാരങ്ങള്‍ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്നലെ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ ഇവിടെ വച്ച് നടന്നിരുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. കരീനാ കപൂര്‍ ,കരിഷ്മ കപൂര്‍ അടക്കം രണ്‍ബീറിന്റെ കുടുംബാംഗെേങ്ങെ്ാ9ദോൗളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്‍ബീറും ആലിയെയും വിവാഹിതരാവുന്നത്. ഇന്നലെയാണ് രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു സിങ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണ് ആലിയയ്ക്ക് വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്.

അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രം സബ്യസാചിയാണ് തയ്യാറാക്കിയത്. വിവാഹ ദിനം ലെഹങ്കയാണ് ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.

Vijayasree Vijayasree :