ഉണ്ണി മുകുനന്ദന്‍ പ്രധാന വേഷത്തിലെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മേപ്പടിയാന്‍. ജനുവരി 14ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ പലതരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നൂറാം ദിനം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അരുണ്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് ബൈക്ക് സമ്മാനിച്ചത്. പ്രിയപ്പെട്ട രഞ്ജിത്ത്, അരുണ്‍ നിങ്ങള്‍ക്ക് ബൈക്ക് ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു. യുഎംഎഫില്‍ നിങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ അഭിമാനമാണ്. ഇനിയും ഒരുപാട് വിജയങ്ങള്‍ മുന്നോട്ടും ഉണ്ടാകട്ടെ. സ്നേഹത്തോടെ ഉണ്ണി മുകുന്ദന്‍’ എന്നാണ് താരം കുറിച്ചത്.
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ജനുവരി 14നാണ് ചിത്രം റിലീസ് ആയത്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
അഞ്ജു കുര്യനാണ് ചിത്രത്തില്‍ ഉണ്ണിയുടെ നായിക. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.