പൊതുജനമധ്യത്തിൽ നല്ല ഇമേജ് ഉള്ള ചില രാഷ്ട്രീയക്കാരെ നമ്മൾ മുന്നിൽ നിർത്തും …ആ മണ്ടന്മാർ വെളുക്കെ ചിരിച്ചു നിൽക്കുമ്പോൾ ഇത് നാടിൻറെ നന്മയ്ക്ക് ആണെന്ന് കഴുതകളായ പൊതുജനം വിശ്വസിക്കും; പരമ്പരയിൽ പറയാതെ പറഞ്ഞത് കെ റെയിലും മറ്റു സമകാലിക വാർത്തകളും ആണോ?!

ഇന്നത്തെ എപ്പിസോഡ് ശരിക്കും പ്രയോജനപ്പെടുന്ന ഒന്നാണ്.. അതിനു മുന്നേ.. ആത്മാർഥമായി ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ… തൂവൽസ്പർശം എന്ന സീരിയൽ നിങ്ങൾ എന്തുകൊണ്ടാണ് ഇത്ര സ്നേഹിക്കുന്നത്. ഇതിൽ പൈങ്കിളി പ്രണയം ഇല്ല.. നായികയുടെയും നായകന്റെയും പ്രണയസല്ലാപങ്ങളില്ല.. വീട്ടുകാര്യങ്ങളും കുടുംബപ്രശ്നങ്ങളും കാണിച്ചു നിങ്ങളെ ആകാംക്ഷയുടെ പരകോടിയിൽ എത്തിക്കുന്നില്ല.

പിന്നെ എന്തിനാണ് നിങ്ങൾ തൂവൽസ്പർശം കാണുന്നത്. നിങ്ങൾ കമെന്റ് ചെയ്യണം. ഇനി ഇന്നത്തെ എപ്പിസോഡ് വളരെ വേഗം ഞാൻ ഒന്ന് പറയാം.. ആദ്യം തന്നെ സഹദേവനും അവിനാഷും പവിത്രയെ കഷ്ട്ടപ്പെടുത്തുന്ന സീനുകളാണ്.. അതൊക്കെ കൊമേഡി ഒട്ടും ചോർന്നു പോകാതെ കാണാൻ കൊള്ളാമായിരുന്നു.

ഇനി അടുത്ത സംഭവം , തോക്കിന്റെയും ആ ഡ്രെസിന്റെയും ഫോറൻസിക്ക് റിപ്പോര്ട്ട് ശ്രേയയ്ക്ക് കിട്ടുന്നുണ്ട്. എന്നാൽ അതിൽ ശ്രേയ സംശയിച്ച പോലെ ഒന്നും ഇല്ല എന്ന് ആദ്യം തന്നെ നവീൻ എന്ന പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. എന്നാൽ എന്താണ് ശ്രേയയുടെ ആ സംശയം എന്ന് നവീനോട് പറയുന്നില്ല.

ശേഷം കൊച്ചു ഡോക്ടറെ വിളിച്ചു കാര്യം അന്വേഷിക്കുന്നുണ്ട്. അവിടെയും എന്തോ പിടികിട്ടിയില്ല എന്നാണ് ശ്രേയ പറയുന്നത്. ആ പിടികിട്ടാത്ത സംഭവം എന്താണെന്ന് നിങ്ങൾക് മനസിലായോ? എന്നാൽ അതെന്താണെന്ന് ഞാൻ പറയാം… ആ ഡ്രെസ്സിൽ പറ്റിയിരിക്കുന്ന ബ്ലഡ് അത് ആരുടേത് ആണെന്ന് കണ്ടത്താനാണ് ശ്രേയ നോക്കുന്നത് .

നവീനും എടുത്തു ചോദിച്ചു , ആ രക്തക്കറയ്ക്ക് പിന്നാലെ മാഡം എന്തിനാണ് ഇങ്ങനെ പോകുന്നത് എന്ന് .. എന്നാൽ അതിന്റെ ഉത്തരം ശ്രേയ ഇന്നത്തെ എപ്പിസോഡിൽ വിവേകിനോട് പറയുന്നുണ്ട്.

അതായത് വിക്ടർ മരിച്ചിട്ടില്ല എന്ന ശ്രേയയുടെ തോന്നൽ സത്യം ആണ്.. ആ സത്യത്തെ എങ്ങനെ പ്രൂവ് ചെയ്യണം എന്നാണ് ശ്രേയ നോക്കുന്നത്. അതിനെ കുറിച്ചു ഞാൻ കഴിഞ്ഞ റിവ്യൂവിലും പറഞ്ഞിട്ടുണ്ട്…

ഇനി അടുത്ത സംഭവം വളരെ വേണ്ടപ്പെട്ട കുറച്ചു സംഭാഷണങ്ങൾ ആണ്. അതായത് വിവേകും ഈശ്വർ സാറും രാംദാസും തമ്മിലുള്ള അന്നത്തെ സംഭാഷണം എന്തെന്നുള്ളത് ശ്രേയയോട് പറയാൻ വിവേക് മറന്നുപോയിരുന്നു. അത് ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്.

ആ സംസാരം ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ എനിക്ക് കേൾക്കാൻ ഏറെ താല്പര്യം തോന്നിയത്.
ഒരു ബിസിനസ് മീറ്റ് ആയിരുന്നു അത്.. ആ സമയത്ത് രാം ദാസ് തന്നെ പറയുന്നുണ്ട്.. ” നമ്മുടെ കച്ചവടം നടക്കില്ല എന്ന്.. കാരണം പരിസ്ഥിതിയ്ക്ക് ജലദോഷം പിടിക്കും എന്നും പറഞ്ഞ് കുറേ അലവലാതികൾ ഇറങ്ങും അവർ കൊടിപിടിച്ച് … നമ്മുടെ ബിസിനസ് മീറ്റിലേക്ക് വന്നാൽ എല്ലാം പൊളിയും എന്നാണ് പറഞ്ഞത് ..

ഇത് കേട്ട ഈശ്വർ സാർ റാം ദാസിനോട് പറയുന്നുണ്ട്… ” പരിസ്ഥിതി വാദികളെ ഒതുക്കാൻ ഒരു വഴിയുണ്ട് റാം ദാസ്… ഹോം മിനിസ്റ്റർ അടക്കം പൊതുജനമധ്യത്തിൽ നല്ല ഇമേജ് ഉള്ള ചില രാഷ്ട്രീയക്കാരെ നമ്മൾ മുന്നിൽ നിർത്തും . ആ മണ്ടന്മാർ വെളുക്കെ ചിരിച്ചു നിൽക്കുമ്പോൾ ഇത് നാടിൻറെ നന്മയ്ക്ക് ആണെന്ന് കഴുതകളായ പൊതുജനം വിശ്വസിക്കും “

അപ്പോൾ ഹോം മിനിസ്റ്ററിനെ വച്ചുള്ള ഗെയിം ആണ് ഇവിടെ നടക്കുന്നത്…

ഇനി നിങ്ങൾക്ക് ഈ ഡയലോഗ് കേട്ടിട്ട് എന്താണ് തോന്നിയത്. ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം തന്നെയാണ് ഈ സംസാരത്തിൽ വന്നിരിക്കുന്നത്. വികസനം എന്ന ബോർഡ് തൂക്കിയാൽ എല്ലാം വേഗത്തിൽ നടത്തിയെടുക്കാം എന്ന നമ്മുടെ രാഷ്ട്രീയ പ്രമുഖന്മാരുടെ ബുദ്ധിയെ ആണ് ഈ സംസാരത്തിലൂടെ തൂവൽസ്പർശം ടീം പരിഹസിച്ചിരിക്കുന്നത്.

അതുപോലെ ഇവിടെ മിനിസ്റ്ററെ പോലെ നല്ല രേഷ്‌ട്രീയക്കാരെ വരെ ട്രാപ്പിലാക്കി ക്യാഷ് ഉണ്ടാക്കുന്ന ഇതുപോലെയുള്ള വൻ കോർപ്പറേറ്റുകളും ഉണ്ട്… ഈ എപ്പിസോഡ് കേട്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് ഒന്നുമാത്രമാണ്.. വികസനം ഉണ്ടാക്കാൻ ഏതൊരാൾക്കും സാധിയ്ക്കും… മനുഷ്യനെ നോക്കാൻ മനുഷ്യന് സാധിക്കും എന്നുള്ളപോലെ.. എന്നാൽ പ്രകൃതിയെ സംരക്ഷിക്കെണ്ടത് നമ്മൾ മനുഷ്യർ തന്നെയാണ്..

must watch this video

about thoovalsprarsham

Safana Safu :