കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി സോനം കപൂറിന്റെ വസതിയില്‍ മോഷണം നടന്നതായുള്ള വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പുതിയ വിവരങ്ങളാണ് പുറത്തെത്തുന്നത്. മോഷണം നടത്തിയത് വീട്ടിലെ നഴ്സും ഭര്‍ത്താവും ചേര്‍ന്നെന്നാണ് പോലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. സോനത്തിന്റെ ഭര്‍തൃമാതാവിന്റെ സഹായിയായ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവും ഷകര്‍പുരിലെ സ്വകാര്യകമ്ബനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു മോഷണം. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2.4 കോടി വിലവരുന്ന പണവും സ്വര്‍ണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി 11-ന് നടന്ന സംഭവത്തില്‍ അതേമാസം 23-നാണ് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും ഡല്‍ഹി സ്പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് അപര്‍ണയും ഭര്‍ത്താവും പിടിയിലായത്. എന്നാല്‍ മോഷണ മുതല്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല.