മലയാളത്തിലെ ഏറ്റവും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു പാരമ്ബരയാണ് മൗനരാഗം. കാരണം എന്താണെന്ന് അറിയുമോ? കാരണം നമ്മുടെ ജീവിതത്തിൽ പോലും ഇത്രയും ആക്കുറേറ്റ് ആയിട്ട് ഒന്നും നടക്കില്ല. വളരെ കൃത്യമായി ഓരോ സീനും ഒപ്പിയെടുത്ത ആ കാമറ മാനേ ആദ്യം തന്നെ നമിക്കണം.
കല്യാണി കിരൺ വിവാഹം സംസാരിച്ചു തുടങ്ങിയത് കല്യാണത്തലേന്നുള്ള ആഘോഷം.. ശേഷം കല്യാണം.. കല്യാണത്തിൽ ഓരോ അര മണിക്കൂറും എന്താണ് നടക്കുന്നത് എന്ന് വളരെ കൃത്യവും വ്യക്തവും ആയി കാണിക്കുന്ന മൗനരാഗം സീരിയൽ ക്യാമെറാമാന് ഒരു അവാർഡ് കൊടുക്കാൻ മറക്കരുത്..
കിരണിന്റെ കൈ പിടിച്ചു കല്യാണി ജീവിതത്തിലേക്ക് കടക്കുമ്പോൾ അവിടെ കല്യാണത്തിന് വന്നവരുടെ ചർച്ചകൾ നടക്കുകയാണ്. രാജപ്പൻ നല്ല കുറെ ഡയലോഗ് അടിക്കുന്നുണ്ട്. പിന്നെ സരയു ഇന്നും കാര്യമറിയാതെ കുറെ ഡയലോഗ് അടിക്കുന്നുണ്ട്.
ഈ ലോകത്ത് ഇത്രയും ഗതികെട്ട അമ്മയും അച്ഛനും വേറെ കാണില്ല . ദുരന്തം എന്നാൽ അത് ഇതാണ് . ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ സാരയുവിന്റെ മൂക്ക് മുട്ടെയുള്ള തീറ്റിയും എല്ലാം കളർ ആയിരുന്നു. .
പിന്നെ പ്രകാശൻ ഒരു വെല്ലുവിളി ഇന്നത്തെ എപ്പിസോഡിൽ നടത്തുന്നുണ്ട്. . ഒരാൾ മരിക്കും.. അതുമിക്കവാറും കിരൺ തന്നെയാകും.. എന്നിട്ട് അവൾ ജീവിക്കും വിധവ ആയി.. എന്നൊക്കെ… പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ കിരണും കല്യാണിയും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് വരുന്ന സീൻ അതും കൂടിയായപ്പോൾ സന്തോഷമായി.. വേറെ ഒന്നും കൊണ്ടല്ല.. ആ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങിയാലോ… എത്ര നാൾ ആയി അല്ലെ..
about mounaragam