ഇന്നലെ കിച്ചണിലെ അടിക്കു ശേഷം മാറിയിരുന്ന് കരയുന്ന അപര്‍ണയെ കണ്ടിരുന്നു. കരയുന്ന അപര്‍ണയെ ആശ്വസിപ്പിക്കാനായി ജാസ്മിനും പിന്നീട്് സുചിത്രയും എത്തുകയായിരുന്നു. അടികള്‍ക്കും വഴക്കുകള്‍ക്കുമിടയിലും ഇത്തരം നല്ല മുഹൂര്‍ത്തങ്ങളും ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഒറ്റയ്ക്ക് മാറിയിരുന്ന് കരയുകയായിരുന്നു അ്പര്‍ണ. ഈ സമയം എന്താണ് പറ്റിയതെന്ന് ചോദിച്ച് ജാസ്മിന്‍ അവിടേക്ക് എത്തുകയായിരുന്നു. ദിസ് ഈസ് ഹാര്‍ഡര്‍. ഒന്നും സംഭവിച്ചിട്ടല്ല. ഇതുപോലൊരു ജീവിത സാഹചര്യം ശീലമില്ലാത്തത് കൊണ്ടാണ് എന്നായിരുന്നു അപര്‍ണയുടെ മറുപടി. തങ്ങള്‍ക്കും ശീലമില്ലെന്ന് ജാസ്മിന്‍ പറയുന്നു. ഇത്രയും അടിയൊക്കെ ആദ്യമായാണ് കാണുന്നത്. അവസാനം ഇതുകൊണ്ടൊക്കെ എന്ത് ഉപകാരം ആണുള്ളത്. എല്ലാവര്‍ക്കും വിഷമമുണ്ടെന്നും അ്പര്‍ണ പറയുന്നു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് മാറിയതെന്നായിരുന്നു ജാസ്മിന്‍ ്പറഞ്ഞത്. അപര്‍ണയോടൊപ്പമിരുന്ന് ആശ്വസിപ്പിക്കുകയാണ് ജാസ്മിന്‍.
ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമായ ജാസ്മിന്‍ തന്റെ അതിജീവിനത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറിയ താരമാണ്. ലെസ്ബിയന്‍ ആയ ജാസ്മിന്റെ പ്രണയ കഥയും ബിഗ് ബോസ് വീട്ടില്‍ താരം തുറന്നു പറഞ്ഞിരുന്നു.
ഒരു ദിവസം ബിഗ് ബോസ് വീട്ടിലെ മറ്റൊരു താരമായ അപര്‍ണയോട് തനിക്ക് ഇഷ്ടം തോന്നിയതായി ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്‍ ഇത് അപര്‍ണയോട് തന്നെ തുറന്നു പറഞ്ഞിരുന്നു. വിവാഹിതയായ അപര്‍ണയോട്, പുറത്ത് കാമുകിയുള്ള ജാസ്മിന്‍ ഇഷ്ടമാണെന്ന് പറഞ്ഞതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടിയമായി എത്തിയിരിക്കുകയാണ് ജാസ്മിന്റെ കാമുകയായ മോണിക്ക. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോണിക്ക മനസ് തുറന്നത്.
”ഞാനത് കണ്ടു. എന്നെ സംബന്ധിച്ച് അത് ഓക്കെയാണ്. ഇപ്പോള്‍ ആളുകള്‍ അതിനെക്കുറിച്ചൊക്ക വീഡിയോ ഉണ്ടാക്കുന്നത്. അവര്‍ക്കൊക്കെ സാധിക്കാതെ പോകുന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ കാണുക എന്നതാണ്. ഞാനും അവളും ഏറെ നാളായി ഒരുമിച്ചാണ്. അവളുടെ വളരെ ക്ലോസ് ആയൊരു സര്‍ക്കിളാണ്. ഇപ്പോള്‍ അവളുള്ളത് തീര്‍ത്തും അപരിചിതരുടെ കൂടെയാണ്. ഞാനോ സുഹൃത്തുക്കളോ ഒപ്പമില്ല. അത്തരമൊരു സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാവുന്നതാണ്.
അപരിചിതരുടെ കൂട്ടത്തില്‍ ഒറ്റപ്പെടുമ്പോള്‍ ഒരാളോട് ഇഷ്ടം തോന്നിയേക്കാം. അതിനര്‍ത്ഥം അവള്‍ക്ക് പ്രണയമാണെന്നല്ല. അക്ഷരാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെന്ന നിലയില്‍ തോന്നിയ ഇഷ്ടമായിരിക്കാം. ക്രഷ് എന്ന് അവള്‍ പറഞ്ഞുവെങ്കിലും അതായിരിക്കില്ല. കാരണം പിന്നീടുള്ള എപ്പിസോഡുകളില്‍ കാണാം ജാസ്മിനെ അവളുടെ പിന്നാലെ നടക്കുന്നതോ എന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നില്ലെന്ന്. അതിനര്‍ത്ഥം അവള്‍ക്ക് തോന്നിയ തോന്നല്‍ പറയുക മാത്രമാണ് ചെയ്തതെന്നാണ്” എന്നായിരുന്നു മോണിക്കയുടെ പ്രതികരണം.
അവള്‍ക്കറിയാം അപര്‍ണ വിവാഹിതയാണെന്നും തനിക്കൊരു കാമുകിയുണ്ടെന്നും ഞാന്‍ കാണുന്നുണ്ടെന്നും. അതിന് ശേഷം അവള്‍ ക്യാമറയില്‍ നോക്കി പറഞ്ഞത് മോണിക്ക ഐ ഡു ലവ് യു എന്നാണ്. ഞാന്‍ ചില്‍ ആയ വ്യക്തിയാണ്. ആരുടേയും ജീവിതത്തിലൊരു പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ നോക്കിലെന്നും മോണിക്ക പറയുന്നുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ലിവിങ് ടുഗദര്‍ ആണ്. അവള്‍ വീട്ടില്‍ നിന്നും വന്ന ശേഷം അതൊരു പങ്കാളിത്തത്തിലേക്ക് മാറ്റിയേക്കാം. അതൊക്കെ പിന്നീട് തീരുമാനിക്കാം എന്നാണ് താനും ജാസ്മിനും തമ്മിലുളള ബന്ധത്തെക്കുറിച്ച് മോണിക്ക പറയുന്നത്.
അതേസമയം ഈ സംഭവം തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനും മോണിക്ക മറുപടി പറയുന്നുണ്ട്. ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നാണ് മോണിക്ക പറയുന്നത്. മറ്റുള്ളവര്‍ അതൊരു വലിയ പ്രശ്‌നമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പക്ഷെ സത്യത്തില്‍ അതൊരു ചെറിയ സംഭവം മാത്രം. വരുന്ന എപ്പിസോഡുകളില്‍ വേറെ വലിയൊരു പ്രശ്‌നം നടക്കുമ്പോള്‍ എല്ലാവരും അതിന്റെ പിന്നാലെയായിരിക്കുമെന്നും മോണിക്ക പറയുന്നു. എനിക്കവളെ നന്നായി മിസ് ചെയ്യുന്നുണ്ട്. മണാലിയില്‍ 24 മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇവിടെ ബാംഗ്ലൂരില്‍ ഞാന്‍ ഓഫീസിലും അവള്‍ എപ്പോഴും ജിമ്മിലുമായിരിക്കും. പക്ഷെ ഞങ്ങളുടേത് വളരെ ശക്തമായ ബന്ധമാണ്. രണ്ടാണെങ്കിലും ഒന്നാണ് ഞങ്ങളെന്നാണ് മോണിക്ക പറയുന്നത്.
about bigg boss