ഇവിടെ കൊറോണ വരില്ലേ? കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ചോദ്യവുമായി ഷിബു ജി സുശീലൻ

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയെയാണ്. കോറോണയുടെയും ലോക്ക് ഡൗണിനെറ്യും പശ്ചാത്തലത്തിൽ ഒമ്പതുമാസത്തോളമായി തീയേറ്ററുുകള്‍ അടഞ്ഞുകിടക്കുകയാണ്. മാര്‍ച്ച് മാസം മുതലാണ് തീയേറ്ററുകള്‍ അടച്ചത്. ഇതിന് പിന്നാലെ തീയേറ്ററുകള്‍ക്ക് ബദലായി ഒടിടി റിലീസുകള്‍ തുടങ്ങുകയുമുണ്ടായി.

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഘട്ടം ഘട്ടമായി ഓരോന്നും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനിടയിൽ കേരളത്തിൽ തീയേറ്ററുകള്‍ തുറക്കാൻ അനുവദിക്കാത്തതിനെതിരെ വിമര്‍ശനവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ.

കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വേയില്‍ കണ്ട ജനത്തിരക്കിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാവ് ഷിബു കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ എന്നു ചോദിച്ചിരിക്കുകയാണ്.

‘ഇത് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ 20/12/ 2020 രാത്രി 7 മണിക്കുള്ള ജനത്തിരക്ക്. ഇവിടെ കൊറോണ വരില്ലേ? ഈ തിരക്ക് കണ്ടപ്പോള്‍. മനസ്സില്‍ ഒരു ചോദ്യം. എന്തേ സര്‍ക്കാര്‍ സിനിമ തിയേറ്റര്‍ മാത്രം തുറക്കുന്നില്ല. കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ബാക്കി ഒക്കെ തുറക്കാം. സിനിമക്ക് മാത്രം കൊറോണ.’ എന്നാണ് കുറിച്ചിരിക്കുന്നത്

Noora T Noora T :