ട്രാഫിക് നിയമം ലംഘച്ചു ;നാഗ ചൈതന്യയെക്കൊണ്ട് പിഴയടപ്പിച്ച് പൊലീസ്

തെന്നിന്ത്യയിലെ സൂപ്പർതാരമാണ് നാഗ ചൈതന്യ . മലയാളത്തിലും ഇദ്ദേഹത്തിന് ആരാധകർ ഏറെയാണ് .ഇപ്പോഴിതാ
ട്രാഫിക് നിയമം ലംഘിച്ച നാഗചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് പൊലീസ്.

715 രൂപ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത്.നാഗ ചൈതന്യ തന്റെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം പതിപ്പിച്ചിരുന്നു. ഇതിനാണ് പിഴയടച്ചത്. ഒപ്പം ബ്ലാക്ക് ഫിലിം നീക്കം ചെയ്യുമെന്ന് താരം ഉറപ്പ് നല്‍കുകയും ചെയ്തു.

മുമ്പ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനില്‍ നിന്നും ഇതേ കാരണത്താല്‍ പിഴയീടാക്കിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍, മഞ്ചു മനോജ്, നന്ദമുരി കല്യാണ്‍ റാം, ത്രിവിക്രം ശ്രീനിവാസ് എന്നീ തെലുങ്ക് താരങ്ങളും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ അടച്ചിരുന്നു.നാഗാര്‍ജുനയോടൊപ്പം അഭിനയിച്ച ബംഗരാജു എന്ന ചിത്രമാണ് നാഗചൈതന്യയുടെ ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം.

about nagachaithaniya

AJILI ANNAJOHN :