അരഞ്ഞാണം മച്ചില്‍ നിന്നിറങ്ങി മോഷ്ടിക്കുന്ന ഒരു രംഗം സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണ്..അരഞ്ഞാണ സീൻ മാത്രമല്ല പല സീനുകളും ദിലീപ് പറഞ്ഞിട്ട് കൂട്ടിച്ചേർത്തതാണ്…ആ രംഗത്തിലൂടെ ദിലീപിൻറെ ലക്ഷ്യം!? വീണ്ടും വൈറലാകുന്നു

ഒരുകാലത്ത് ഏറ്റവും കൂടുതൽ ആരധകരുള്ള താരജോഡികളായിരുന്നു ദിലീപ് കാവ്യ മാധവൻ. സിനിമയിലെ ഈ താരജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർക്ക് അത് ഒരു ആഘോഷമായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും ഇതോടെയാണ് ഇവരുടെ ഈ പ്രണയകഥ ശ്രദ്ധേയമായത്. പല്ലിശ്ശേരി നേരത്തെ നടത്തിയ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ വളരെയധികം ശ്രദ്ധേയമാകുകയാണ്

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പല്ലിശേരി വെളിപ്പെടുത്തലുകള്‍ നടത്തിയത്.ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവൻ സിനിമയിലൂടെയാണ് ഇരുവരും കൂടുതൽ അടുത്തത്. ഈ സിനിമയിൽ ദിലീപിന്റെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയാണ്.

കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം മച്ചില്‍ നിന്നിറങ്ങി മോഷ്ടിക്കുന്ന ഒരു രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ. സ്ക്രിപ്റ്റിൽ ആ രംഗം ഇല്ലായിരുന്നു. ദിലീപിന്റെ ആവശ്യപ്രകാരമാണ് അത് എഴുതിച്ചേർത്തത്.

ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു കൊച്ചിൻ ഹനീഫ. എന്തുക്കൊണ്ടാ ഇങ്ങനെയെന്ന് പല്ലിശേരി സുഹൃത്തായ കൊച്ചിന്‍ ഹനീഫയോട് ചോദിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ ‘തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാള്‍ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞതെന്നും പല്ലിശ്ശേരി വ്യക്തമാക്കി.

മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. . എന്നാൽ മീശമാധവനിലെ ആ രംഗത്തിലൂടെ ദിലീപിൻറെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ല.

Noora T Noora T :