ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ്. അവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.
ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ മൂസ. ആദ്യ ദിവസങ്ങളില്‍ തന്നെ ജാസ്മിന്‍ ആരാധകരുടെ കയ്യടി നേടിയിരുന്നു. ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമായ ജാസ്മിന്‍ തന്റെ അതിജീവിനത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറിയ താരമാണ്. ലെസ്ബിയന്‍ ആയ ജാസ്മിന്റെ പ്രണയ കഥയും ബിഗ് ബോസ് വീട്ടില്‍ താരം തുറന്നു പറഞ്ഞിരുന്നു.
മോണിക്ക് ഷമിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലാണ് താനെന്നും അവളുടെ ആശീർവാദവും നേടിയാണ് താൻ ബിഗ് ബോസിലേക്ക് എത്തിയതെന്നും ജാസ്മിൻ മൂസ പറഞ്ഞിരുന്നു. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച ജാസ്മിൻ താൻ ആഗ്രഹിച്ച പ്രൊഫഷനിലേക്കും ജീവിതത്തിലേക്കും എത്തിയതിനെക്കുറിച്ചും ഷോയിൽ തുറന്നുസംസാരിച്ചിരുന്നു. ജാസ്മിന്റെ പങ്കാളിയായ മോണിക്ക പങ്കിട്ട വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോണിക്ക ജാസ്മിനെക്കുറിച്ച് വാചാലയായത്.
മോണിക്ക് ഷമി ഉത്തര്‍പ്രദേശുകാരിയാണ്. ജനിച്ചത് ഹിമാചല്‍ പ്രദേശിലാണ്. അവിടെ ജോലി സാധ്യത കുറവായിരുന്നു. ഡിസൈനറാണ് ഞാന്‍. സിംഗപ്പൂരിലാണ് പഠിച്ചത്. എന്നെ ഇപ്പോഴാണ് ആളുകള്‍ അറിയുന്നത്. ചില കാര്യങ്ങള്‍ എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവളിത്രയും നന്നായി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഷോയിലേക്ക് പോവാനായി അവളെ നിര്‍ബന്ധിച്ചത് ഞാനാണ്. ഹിന്ദി ബിഗ് ബോസിന്റെ ഫാനാണ് ഞാന്‍.നേരത്തെ ഞാന്‍ വേറൊരാളുമായി പ്രണയത്തിലായിരുന്നു. അതിന് ശേഷമായാണ് ജാസ്മിനെ കാണുന്നതും പരിചയപ്പെടുന്നതും. ടിന്‍ഡര്‍ ആപ്പിലൂടെയായി പുതിയ ആളുകളെ പരിചയപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് ജാസ്മിന്റെ മെസേജ് വന്നത്. എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സീരിയസ് റിലേഷന്‍ വേണ്ടെന്നും ഡേറ്റിംഗാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവളും അത് സമ്മതിക്കുകയായിരുന്നു. ഒന്നിച്ച് ചെലവഴിച്ച സമയമെല്ലാം വളരെ നല്ലതായിരുന്നു.
ജാസ്മിനെ എനിക്ക് നേരത്തെ അറിയില്ലായിരുന്നു. ഞാന്‍ സോഷ്യല്‍മീഡിയയിലൊന്നും ആക്ടീവല്ലായിരുന്നു. മലയാളികളൊക്കെ ജാസ്മിനോട് സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവാറില്ലായിരുന്നു. അതിന് ശേഷമായി ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോയിരുന്നു.
രണ്ടുമൂന്ന് ദിവസം അവളോടൊപ്പം താമസിച്ചിരുന്നു. സിനിമകളില്‍ കാണുന്ന പോലെയുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു അരങ്ങേറിയത്. വീട്ടുകാരോടൊന്നും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പേരന്‍സ് എങ്ങനെ കാണുമെന്നോര്‍ത്തുള്ള ആശങ്കയുണ്ടായിരുന്നു. സിംഗപ്പൂരിലേക്ക് തിരിച്ച് പോവണ്ടയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഒരു വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ചാണ്. മലയാളം എനിക്ക് കുറച്ച് അറിയാമെന്നുമായിരുന്നു മോണിക്ക പറഞ്ഞത്.
ബിഗ് ബോസ് ഞാന്‍ കാണാറുണ്ട്. അവളുടെ സുഹൃത്തിനൊപ്പമായാണ് കാണുന്നത്. ഇടയ്ക്ക് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും ഉപയോഗിക്കാറുണ്ട്. അവള്‍ ശരിക്കും റിയലായാണ് അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫിലും ജനുവിനാണ് അവള്‍. അവളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അവള്‍ എപ്പോഴും പ്രതികരിക്കുന്നത് അങ്ങനെയാണ്. ഞങ്ങള്‍ രണ്ടാളുടേയും ക്യാരക്ടറില്‍ കുറച്ച് സാമ്യതകളുണ്ട്. മണാലിയിലുള്ള സമയത്ത് കുറച്ച് പേര്‍ ഞങ്ങളെ സഹായിച്ചിരുന്നു. നല്ല അനുഭവമായിരുന്നു.
about jasmin