രാമനവമിക്കിടെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത് ; പിന്തുണയുമായി സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിലപാടുകളിൽ ഉറച്ച് നിൽക്കുകയും . എന്തും വെട്ടി തുറന്ന് പറയുന്ന പ്രകൃതകാരിയാണ് പാർവതി . ഇപ്പോഴിതാ ഉത്തരേന്ത്യയില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഹിന്ദു ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറിയിലാണ് പാര്‍വ്വതിയുടെ പ്രതികരണം. ദൈവത്തിന്റെ പേരില്‍ തീവ്രവാദം എന്നാണ് ആക്രമണത്തെ കുറിച്ച് പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.പാര്‍വ്വതിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതാദ്യമായല്ല, ഇത്തരം വിഷയങ്ങളില്‍ പാര്‍വ്വതി പ്രതികരിക്കുന്നത്. സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍വ്വതി നടത്തുന്ന പ്രതികരണങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്.

അതേസമയം, രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ദിനത്തില്‍ സമാധാനപരമായ ഘോഷയാത്രകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. എന്നാല്‍ ഈ ഘോഷയാത്രകള്‍ സംഘര്‍ഷത്തിലേക്കാണ് കഴിഞ്ഞ ദിവസം വഴിവച്ചത്.ഞായറാഴ്ച രാമനവമി ഘോഷയാത്രയ്ക്കിടെ ഗുജറാത്തിലെ ഹിമ്മത്നഗര്‍, ഖംഭട്ട് നഗരങ്ങളില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായി. പരസ്പരം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്ത ഇവര്‍ രണ്ടിടത്തും കടകള്‍ക്കും വാഹനങ്ങളും നശിപ്പിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നിരുന്നു. സബര്‍കാന്ത ജില്ലയിലെ ഹിമ്മത്നഗര്‍ നഗരത്തിലെ ഛപരിയ പ്രദേശത്തെ രാമനവമി ഘോഷയാത്ര എത്തിയപ്പോള്‍ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ പരസ്പരം കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നഗരത്തിന് പുറത്ത് നിന്ന് അധിക പോലീസ് സേനയെ എത്തിച്ചിരുന്നു. ആനന്ദ് ജില്ലയിലെ ഖംഭാട്ട് പട്ടണത്തില്‍, രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായി, അവിടെ രണ്ട് സംഘങ്ങള്‍ കല്ലെറിയുകയും കടകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തു.

ബംഗാളിലും രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഹൗറയിലെ ബിഇ കോളേജിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ രാമനവമി ഘോഷയാത്രയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ശിവപൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പിഎം ബസ്തി പ്രദേശത്തിന് സമീപം ഹൗറ രാമകൃഷ്ണ പുര്‍ ഘട്ടിലേക്ക് സമാധാനപരമായി ഘോഷയാത്ര വരുന്നതിനിടെയാണ് സംഭവം.

about parvathy

AJILI ANNAJOHN :