മാധ്യമങ്ങൾക്ക് രേഖകൾ ചോർത്തി നൽകി ;ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണ കോടതിയിൽ ഇന്ന് ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിലാണ് നടപടി.തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു.ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് ബൈജു പൗലോസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്‌ക്ക് ഫോൺ അയച്ചപ്പോഴാണ് ചില നിർണായക വിവരങ്ങൾ ലഭിച്ചത്. കോടതി ജീവനക്കാർ വഴിയാണോ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.

ഈ വിഷയം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി ആവിശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയിൽ സായി ശങ്കർ എത്തുക. ഇത് സംബന്ധിച്ച് കോടതിയിൽ പ്രതിഭാഗം ഹർജി നൽകിയിരുന്നു.ഇതിന് പിന്നാലെ ആയിരുന്നു കോടതിയുടെ നിർദ്ദേശം ഉണ്ടായത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സൈബർ ഹാക്കർ സായി ശങ്കറിന്‍റെ മൊഴിയും ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും എന്നാണ് വിവരം.നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ എല്ലാം താൻ നശിപ്പിച്ചു എന്ന് വ്യക്തമാക്കി സായി ശങ്കർ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായാണ് ഇദ്ദേഹത്തിന്റെ മൊഴി എടുക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പകർത്തിയ വിഷയത്തിൽ പ്രതികരിച്ച് ദിലീപ് രംഗത്ത് എത്തിയിരുന്നു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബിജു പൗലോസിന്‍റെ കൈയ്യിൽ ഉണ്ടെന്നാണ് ദിലീപ് വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ ആയിരുന്നു ദിലീപിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.ദിലീപിന്‍റെ നിർമാണ കമ്പിനി ആയ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസ് എത്തിയിരുന്നു. ദൃശ്യങ്ങൾ ദുരുപയോഗത്തിന് വേണ്ടി മറ്റ് വ്യക്തികളുടെ കൈകളിൽ എത്താനും ഇടയുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെട്ടെന്ന് തന്നെ ഈ ദൃശ്യങ്ങൾ കൈമാറാൻ കോടതി ഡി വൈ എസ് പി ബിജു പൗലോസിനോട് ആവിശ്യപ്പെടണം എന്ന് ദിലീപ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, നടൻ ദിലീപുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നില്ല എന്നായിരുന്നു ഹാക്കർ സായിശങ്കർ വ്യക്തമാക്കിയിരുന്നത്. ഫോണിൽ നിന്ന് രേഖകൾ നശിപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ സുപ്രധാന രേഖകൾ ആണെന്ന് അറിയില്ലായിരുന്നു. ഈ വിലപ്പെട്ട രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ഹാക്കർ സായിശങ്കർ പറഞ്ഞിരുന്നത്.

ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താൻ തന്നെ ആണ്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയെ സമീപിച്ചിട്ടില്ല എന്നും സായി ശങ്കർ വ്യക്തമാക്കിയിരുന്നു. നശിപ്പിച്ച് കളഞ്ഞ രേഖകളിൽ കോടതി രേഖകൾ ഉണ്ടായിരുന്നു. ദിലീപിന്റെ ഫോണിലെ രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ആണ് നശിപ്പിച്ചത്.

നശിപ്പിച്ചതിൽ വാട്സാപ്പിൽ കുറച്ച് സുപ്രധാന രേഖകൾ ഉണ്ടായിരുന്നു. ഇത് കോടതി രേഖകൾ ആണ്. വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് ലഭിച്ച രേഖകൾ ആണ് ഇത്. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു ഈ ഫേർവേഡ് ചെയ്ത രേഖകളിൽ പലതും. കേസ് സംബന്ധിച്ച് കോടതിയിൽ നിന്നും ലഭിച്ച രേഖകൾ അല്ലെന്നും ഒരിക്കലും തിരികെ വീണ്ടെടുക്കാൻ സാധിക്കാത്ത വിധത്തിൽ ഈ രേഖകൾ നശിപ്പിക്കാൻ ദിലീപ് പറഞ്ഞായി സായിശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ, രേഖകൾ നശിപ്പിച്ച ഫോണിൽ കേസിലെ പ്രതി പൾസർ സുനിയുടെ ഫോട്ടോസ് ഒന്നും ഉണ്ടായിരുന്നില്ല. 2019, 2020 എന്നീ വർഷങ്ങളിലെ ഫോട്ടോസ് ആയിരുന്നു ഫോണിൽ കൂടുതലും ഉണ്ടായിരുന്നതെന്നും സായി ശങ്കർ പറഞ്ഞു.

about dileep

AJILI ANNAJOHN :