‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’; പുഷ്പയിലെ മാസ് ഡയലോഗ് ഉത്തരക്കടലാസില്‍ എഴുതി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ പ്രധാന വേഷത്തിലെത്തി ബംബര്‍ ഹിറ്റായ ചിത്രമായിരുന്നു പുഷ്പ. ഇപ്പോഴിതാ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി തന്റെ ഉത്തരക്കടലാസില്‍ എഴുതിയ പുഷ്പയിലെ സിനിമാ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്ന, ചിത്രത്തിലെ ഡയലോഗാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചത്.

ഈ ഡയലോഗ് ഒഴിച്ച് മറ്റൊന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ ഉത്തരക്കടലാസ് കണ്ട ഇന്‍വിജിലേറ്ററിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നുണ്ട് എങ്കിലും അധ്യാപകര്‍ വളരെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പുഷ്പ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ഫഹദിനെ തേടിയെത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

Vijayasree Vijayasree :