ഇന്നത്തെ എപ്പിസോഡ് ശരിക്കും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. അതുപോലെ നമ്മൾ എല്ലാവരും ചോദിച്ച കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഇന്നുണ്ട്. മൂന്ന് ദിവസത്തെ അവധിക്ക് വന്ന അമ്പാടി എന്താ ഇതുവരെ തിരികെ പോകാഞ്ഞത് എന്നൊക്കെ. അതുപോലെ നരസിംഹൻ ഇതൊന്നും അറിഞ്ഞില്ലേ.. വിവാഹ നിശ്ചയം ഒക്കെ അറിഞ്ഞിരുന്നെങ്കിൽ നരസിംഹൻ വിളിക്കുമായിരുന്നല്ലോ..?: എന്നിട്ട് അമ്പാടിയോടും അനുപമയോടും തിരിച്ചു വരാൻ പറയണമായിരുന്നല്ലോ..?
എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ആയി. ഇന്നത്തെ എപ്പിസോഡ് ട്രെയിനിങ് ക്യാമ്പിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറും. അതുപോലെ അനുപമയെ ഇന്ന് വീണ്ടും കാണിക്കുമ്പോൾ തന്നെ ആ പഴയ ത്രില്ലിംഗ് ഇൻസിഡന്റ് ഒക്കെ ഓർമ്മ വരും.
പിന്നെ അമ്പാടിയുടെ അവസ്ഥ . അത് അല്പം സീരിയസ് ആണ്.. ഒന്നും മിണ്ടാതെ അലീനയെ നോക്കിക്കിടക്കുന്ന അമ്പാടി.. നട്ടെല്ലുപൊടിഞ്ഞ അവസ്ഥ ആണ്. അത്ര പെട്ടന്ന് ശരിയാക്കാൻ സാധിക്കില്ല എന്ന് തന്നെ പറയുന്നുണ്ട്. പക്ഷെ ജനറൽ പ്രൊമോ കണ്ടതിൽ നിന്ന് ഒന്ന് മനസിലായി അമ്പാടി ഉടൻ ഉയർത്തെഴുന്നേൽക്കും. അമ്പാടിയുടെ തിരിച്ചുവരവ് ഇപ്പോഴല്ല..
പിന്നെ ഇന്ന് കാളീയനെ കുറേക്കൂടി ഫോക്കസ് ചെയ്യുന്നുണ്ട്. കഥ നല്ല ഒരു ത്രില്ലെർ ആയി പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് തോന്നുന്ന ഒരു സംശയം പറയാമല്ലോ.. കാളീയന് ഈ കഥയിൽ നല്ലൊരു റോൾ ഉണ്ട്. ഒരുപക്ഷെ കാളീയനും സച്ചിയും തമ്മിലും ഒരു പകയുടെ കഥ ഉണ്ടാകാൻ സാധ്യതയുണ്ട്.. ഉണ്ടോ?
പിന്നെ അമ്പാടി ജീവിതത്തിലേക്ക് വരുന്നത്തിൽ കാളീയനും അച്ഛനും ഉറപ്പായും ഒരു നല്ല പങ്കുണ്ട്. അതുകൊണ്ട് അലീനയ്ക്ക് ഇതൊരു തുണയാകും. പിന്നെ ഗജനി എവിടെ എന്നും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്.
ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുന്ന റിപ്പറിനെ പോലെ ഗജനി കാട്ടിൽ എവിടെയാകും ഇപ്പോൾ.. അവൻ മരിച്ചു എന്ന് തന്നയാണ് എല്ലാവരും കരുതുന്നത്. പിന്നെ ഇന്ന് മറ്റൊരു സീൻ വരുന്നുണ്ട്. അതിലും ഒരു ട്വിസ്റ്റ് ഉണ്ട്..
നമ്മുടെ നന്മ മരം വിനീത് അപർണ്ണയുടെ അടുത്തേക്ക് വരുന്നുണ്ട്. പക്ഷെ വിനീതിനെ ഇവിടെ വച്ചങ്ങ് പൊക്കണം . അപ്പോഴാണ് സൂപ്പർ.. അപർണ്ണ വിനീത് സീൻ ഇതോടെ അവസാനിക്കണം. എന്നിട്ട് മര്യാദയ്ക്ക് അവർ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കണം.. അതിലേക്ക് നയിക്കുന്ന ഒരു സീൻ ഇന്നുണ്ട്.. കാണാം നമുക്ക് ..
about amma ariyathe