എന്റെ പൊന്നെ… കലിപ്പ്; പോലീസ് വേഷത്തിൽ ബുള്ളറ്റിൽ ; പൂജയുടെ ആ ആഗ്രഹത്തിനായി അർജുൻ ഒപ്പം തന്നെ ; പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കളിവീട് !

ഇപ്പോൾ വളരെ യാദ്രിശ്ചികമായിട്ടാണ് റബേക്കയുടെ ഒരു സ്റ്റാൻഡ് സീൻ കണ്ടത്. റബേക്കയുടെ അഭിനയത്തിന് അവാർഡ് കൊടുക്കണം.. കാരണം റബേക്കയ്ക്ക് എല്ലാ കഥാപാത്രവും ചെയ്യാൻ സാധിക്കും… സീരിയസ് കഥാപാത്രങ്ങൾ, തമാശ ആയിട്ടാണങ്കിൽ അങ്ങനെ , ഇനി ചളി അടിക്കാൻ ആണെങ്കിൽ അങ്ങനെ കട്ട കലിപ്പാണോ എന്നാ അങ്ങനെ … മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കാത്ത ഒരു സീരിയൽ ആണ് കസ്തൂരിമാൻ അതിൽ കാവ്യയും ജീവയും അടിപൊളി ആയിരുന്നില്ലേ..

അപ്പോഴിതാ സൂര്യ ടിവിയിൽ അർജുനും പൂജയും അടിപൊളി ആക്കികൊണ്ടേയിരിക്കുകയാണ്.. ഒരു വർഷത്തെ കോൺട്രാക്ക്റ്റ് മാര്യേജ് ആണ് അർജുനും പൂജയും തമ്മിലുള്ളത് അതിൽ അർജുൻ ഒരു മാസം കൊണ്ട് പൂജയോട് ആത്മാർത്ഥ പ്രണയം ആയിക്കഴിഞ്ഞു . സ്ത്രീ വിരുദ്ധ കഥാപാത്രമായിട്ടാണ് അർജുൻ ആദ്യം സീരിയലിൽ എത്തുന്നത്. അതിനു എന്തോ ഒരു കാരണം ഉണ്ട്. അത് പൂജ ഉറപ്പായും കണ്ടെത്തും..

കരിയർ മാത്രം ഫോക്കസ് ചെയ്യുക എന്നതായിരുന്നു അർജുന്റെ ലക്‌ഷ്യം . ഇതിനിടയിൽ പ്രണയം എന്നതൊക്കെ വെറും ചീപ്പ് ഏർപ്പാടാണ്.. ഇനി വിവാഹം എന്ന് പറയുന്നത് അതിലും വലിയ കുരുക്കു ആണ് എന്നൊക്കെ പറഞ്ഞിരുന്ന നമ്മുടെ അർജുൻ ദേ ഇപ്പോൾ എന്തിനും ഏതിനും പൂജ വേണം എന്ന അവസ്ഥയിലാണ്.

പൂജ ശരിക്കും മാസ് ആണ്. അപ്പോൾ നിലവിൽ കളിവീട്ടിൽ നടക്കുന്ന രംഗം… സ്നേഹസാധനത്തിലേക്ക് പൂജയെ കൊണ്ടുപോകണം. എന്നാൽ കോടതി അനുമതി കിട്ടുന്നില്ല. പക്ഷെ പറഞ്ഞ് പറഞ്ഞു ആശാ കൊടുത്തത് കൊണ്ടു ആ ഒരു കാര്യത്തിൽ നിന്നും പിന്മാറാൻ നമ്മുടെ അർജുൻ തയ്യാറല്ല.. അങ്ങനെ ജോര്ജ് കുട്ടിയുടെ ഐഡിയ വഴി പോലീസ് വേഷത്തിൽ പൂജയും അർജുനും ജോർജ് കുട്ടിയും ഇന്ന് രാത്രി സ്നേഹസദനത്തിൽ എത്തുന്നുണ്ട്..

അപ്പോൾ ഇന്നലെ സീരിയൽ കണ്ടവസാനിച്ചപ്പോൾ കരുതിയത് ഹോ ഒരു കള്ളനെ പോലെ ഒക്കെ പതുങ്ങി ചെല്ലും എന്നാണ് . പക്ഷെ പൂജ ബുള്ളെറ്റ് ഓടിക്കാൻ എത്തുന്നത്. അതും ബാക്കിൽ അർജുനെയും ഇരുത്തി. എന്നിട്ട് നള അടിപൊളി ഫൈറ്റ് സീനും ഉണ്ട്.. പിന്നെ ആൾറെഡി ഉള്ളതുപോലെ നല്ല റൊമാന്സും ഉണ്ട്..

ഇതിലൊരു വിജയം എന്നത് , ഒരു ഇന്റർവ്യൂവിൽ റെബേക്ക പറഞ്ഞിരുന്നു ബൈക്ക് ഓടിക്കുന്ന സീനുള്ള ഒരു സീരിയലിൽ അഭിനയിക്കണം എന്ന്…. അതേതായാലും നടന്നു…അതോടൊപ്പം പോലീസ് വേഷവും സ്റ്റൻഡ് സീനും എല്ലാമുണ്ട്…

about kaliveedu

Safana Safu :