കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാന്‍ സാധിക്കും, ചെറുപ്പ കാലം മുതലുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമായി…, ബിഎംഡബ്ലിയു സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു.

ഗായിക കൂടിയാണ് ലക്ഷ്മി. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലക്ഷ്മിയുടെ പുതിയ പോസ്റ്റാണ്. ബി എം ഡബ്ലിയു 3 സീരീസ് എം സ്‌പോര്‍ട്‌സ് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ബി എം ഡബ്ലിയു തന്റെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമാണെന്നും ഒടുവില്‍ അത് യാഥാര്‍ഥ്യമായെന്നും താരം പറയുന്നു. ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ലിയു ആണ് താരം സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാന്‍ സാധിക്കുമെന്നും, എല്ലാവര്ക്കും ഇതൊരു പ്രചോദനമാകണമെന്നും താരം പറയുന്നു. നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ അവതരണത്തിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരില്‍ ഒരാളായി മാറാന്‍ ലക്ഷ്മിക്ക് കഴിഞ്ഞു. അവതാരകയ്ക്ക് പുറമേ മികച്ച ഗായിക കൂടിയാണ് ലക്ഷ്മി നക്ഷത്ര.

Vijayasree Vijayasree :