ബോളിവുഡ് താര സുന്ദരിയാണ് കങ്കണാ റണാവത് . അഭിനയം മാത്രമല്ല നല്ല ഒരു അവതാരിക കൂടിയാണ് തൻ തെളിച്ചിരിക്കുകയാണ് തരാം ഇപ്പോൾ . ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ്
കങ്കണാ അവതാരകയായി എത്തുന്ന . ജയിലിന് സമാനമായ രീതിയില്‍ മത്സരാര്‍ത്ഥികളെ പാര്‍പ്പിക്കുകയും ടാസ്കുകള് ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് ഷോ. കരണ്‍ കുന്ദ്രയാണ് ഷോയില്‍ ജെയിലര്‍ ആയി എത്തുന്നത്. ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ഷോ താരങ്ങളുടെ വെളിപ്പെടുത്തലുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. തനിക്ക് ഭാര്യയും മകനുമുണ്ടെന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസം ഷോയെ വാര്‍ത്തകളില്‍ നിറ സാന്നിധ്യമാക്കി മാറ്റിയത്.
ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നടി മന്ദന കരിമിയുടെ വെളിപ്പെടുത്തലാണ് ഞെട്ടിപ്പിച്ചിരിക്കുന്നത്. ഷോയില്‍ തുടരാന്‍ വേണ്ടി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ എന്തെങ്കിലും രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മന്ദന നടത്തിയ വെളിപ്പെടുത്തലാണ് മത്സരാര്‍ത്ഥികളേയും അവതാരകയുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക്് അറിയപ്പെടുന്നൊരു സംവിധായകനുമായി പ്രണയമുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് ആര്‍ക്കും അറിയുമായിരുന്നില്ലെന്നുമാണ് മന്ദന പറയുന്നത്. തന്റെ ഭര്‍ത്താവുമായി അകന്നു കഴിയുമ്പോഴായിരുന്നു ഈ പ്രണയം ഉടലെടുക്കുന്നത്. പിന്നീട് താന്‍ ഗര്‍ഭിണിയായെന്നും ആദ്യം വിവാഹത്തിന് തയ്യാറായിരുന്ന സംവിധായകന് പിന്നീട് പിന്മാറിയെന്നും ഇതോടെ തനിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നുവെന്നുമാണ് മന്ദനയുടെ വെളിപ്പെടുത്തല്‍. എല്ലാവരും ബഹുമാനിക്കുന്ന പ്രശ്സതനായ സംവിധായകനാണെന്നും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടെന്നും മന്ദന പറയുന്നു.

”ഞാന്‍ വിവാഹ മോചനത്തിലൂടേയും മറ്റും കടന്നു പോകുന്ന സമയമായിരുന്നു. അപ്പോള്‍ എനിക്കൊരു രഹസ്യ പ്രണയമുണ്ടായിരുന്നു. സത്രീകളുടെ അവകാശത്തെക്കുറിച്ചൊക്കെ സംസാരിക്കുന്ന വളരെ പ്രശസ്തനായ സംവിധായകനായിരുന്നു അയാള്‍. പലര്‍ക്കുമൊരു ഐഡല്‍ ആയിരുന്നു അയാള്‍. ഞങ്ങള്‍ ഒരു കുട്ടിയ്ക്ക്് വേണ്ടി ഒരുങ്ങി. പക്ഷെ അത് സംഭവിച്ചപ്പോള്‍…. എന്നെയത് വല്ലാതെ തകര്‍ത്തുകളഞ്ഞു” എന്നായിരുന്നു മന്ദന പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കേട്ടു നിന്ന താരങ്ങളേയും കണ്ണീരണിയിക്കുന്നതായിരുന്നു. എല്ലാവരും ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

അവതാരകയായ കങ്കണയും ഞെട്ടലോടെയാണ് മന്ദനയുടെ വാക്കുകള്‍ കേട്ടത്. അതേസമയം 2017 ലായിരുന്നു മന്ദനയുടെ വിവാഹം. ബിസിനസുകാരനായ ഗൗരവ് ഗുപ്തയായിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞതും ഇരുവരും പിരിയുകയായിരുന്നു. ഗൗരവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു മന്ദന. നേരത്തെ ബിഗ് ബോസ് മത്സരാർത്ഥിയും ഫെെനലിസ്റ്റുമായിരുന്നു മന്ദാന. ഇറാന് സ്വദേശിയായ താരം സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
about kankkana