ഭഗവാന്റെ അടുത്തേക്ക് പോയി! അച്ഛമ്മയുടെ വിയോഗം; വേദനയോടെ അമൃത സുരേഷ് ആശ്വസിപ്പിച്ച് ആരാധകര്‍

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അമൃത സുരേഷ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര അമൃത പതിപ്പിച്ചു . താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായിട്ടാണ് അമൃത പറന്നുയർന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ അച്ഛമ്മയുടെ വിയോഗം അറിയിച്ചുള്ള അമൃത സുരേഷിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി. ഞങ്ങളുടെ പൊന്നു അച്ഛമ്മ. എന്റെ ആദ്യ സംഗീത ഗുരു. പാപ്പുവിന്റെ മുത്തശ്ശി. ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി, അച്ഛമ്മേ വീ മിസ് യൂ എന്നായിരുന്നു അമൃത കുറിച്ചത്. അച്ഛമ്മയുടെ പാട്ട് വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

കുടുംബത്തിലെല്ലാവരും സംഗീതത്തോട് താല്‍പര്യമുള്ളവരും പാട്ടുകാരുമൊക്കെയാണ്. ആ കഴിവാണ് തനിക്കും കിട്ടിയതെന്ന് അമൃത പറഞ്ഞിരുന്നു. അച്ഛനും അച്ഛമ്മയുമൊക്കെയാണ് പാടാന്‍ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കാനായി തീരുമാനിച്ചതെന്നും നേരത്തെ അമൃത പറഞ്ഞിരുന്നു.

അച്ഛന്റെ പിന്തുണയെക്കുറിച്ച് വാചാലയായി നേരത്തെ അമൃത എത്തിയിരുന്നു. ഞാന്‍ പോലും അറിയാതെ സംഗീതം എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്‍. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്‌ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും ‘തളരണ്ടാ’ പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്ന എന്റെ അച്ഛന്‍. എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് സ്വതന്ത്രയായി വളര്‍ത്തി. ഇപ്പോള്‍ എന്റെ അച്ഛന്‍ അമൃതംഗമയയില്‍ ലീഡ് ഫ്‌ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയുമാണെണെന്നായിരുന്നു അമൃത പറഞ്ഞത്

Noora T Noora T :