നടിയെ ആക്രമിക്കും മുമ്പ് അതിജീവിത, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നോ…! പഴുതടച്ച അന്വേഷണം നടത്തി ക്രൈംബ്രാഞ്ച്; മഞ്ജു വാര്യരുടെ മൊഴി പൂർണമായും ദിലീപിന് എതിരെ

നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹതകള്‍ പുറത്തെത്തുമ്പോള്‍ ഞെട്ടലോടെയാണ് മലയാളക്കര ഓരോ വാര്‍ത്തയും കാണുന്നത്. കഴിഞ്ഞ ദിവസം നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം എടുത്തിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുക്കും മുമ്പ് അതിജീവിത, നടന്‍ ദിലീപ്, നടി മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നതിനിടെ ഇത്തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും കണ്ടെത്താനായില്ല.

ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ശബ്ദരേഖയിലെ ശബ്ദങ്ങള്‍ പലതും മഞ്ജു വാരിയര്‍ തിരിച്ചറിഞ്ഞതായാണ് വിവരം. മഞ്ജുവിനെ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് മൊഴി എടുത്തത്.

അതേസമയം, ദിലീപിന്റെ ഭാര്യയും നടിയിമായ കാവ്യ മാധവന്റെ ചോദ്യംചെയ്യല്‍ ബുധനാഴ്ചയിലേയ്ക്കു മാറ്റിയേക്കുകയാണ്. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്ന് കാവ്യ അന്വേഷണ സംഘത്തെ അയച്ചിരുന്നു. ചോദ്യംചെയ്യല്‍ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് ആകാനാകും സാധ്യത. ആലുവ പൊലീസ് ക്ലബ്ബിലാണ് കാവ്യയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്.

കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വച്ചാകും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടിയുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് ഇന്ന് നല്‍കും. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും ഇല്ലാതാക്കിയതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.

കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്. ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കര്‍ സായിശങ്കര്‍. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കര്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്സാപ്പില്‍ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്സാപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു പലതും. കോടതിയില്‍ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാന്‍ പറഞ്ഞുവെന്നും സായ് പറയുന്നു.

Vijayasree Vijayasree :