അൻവർ റഷീദ് – അഞ്ജലി മേനോൻ ചിത്രം ;പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു; ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്!

പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒരുമിക്കുന്നു .അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഇരുവരും എത്തുന്നു . പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.

നസ്രിയ ആണ് പേരിടാത്ത ചിത്രത്തിലെ നായിക. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. വൻവിജയം നേടിയ ദുൽഖർ സൽമാൻ ചിത്രം ഉസ്‌താദ് ഹോട്ടലിനുശേഷം അൻവർ റഷീദ് സിനിമയ്ക്ക് സംവിധായിക അഞ്ജലി മേനോൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ നസ്രിയ ആയിരുന്നു നായിക.വരത്തൻ, പറവ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പ് ആണ് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ. അൻവർ റഷീദ് പ്രൊഡഷൻസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്.

AJILI ANNAJOHN :