മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ലോക്ഡൗണ്‍ കാലത്ത് യുവാക്കളുടെ അടക്കം പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലിലെ ഹിറ്റ് ജോഡിയാണ് ശിവാഞ്ജലിമാര്‍. പരസ്പരം ശത്രുക്കളെ പോലെ കഴിഞ്ഞിരുന്നവര്‍ വിവാഹം കഴിച്ചതോടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളും മറ്റുമൊക്കെ ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നു. പിന്നീട് ശിവന്റെ ആത്മാര്‍ഥത മനസിലാക്കിയ അഞ്ജലി പ്രണയത്തിലേക്ക് വീണു.
ശിവാഞ്ജലിമാരുടെ ഭാഗം കാണാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്ന പ്രേക്ഷകരും ഉണ്ട്. അതേ സമയം ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ശിവന്‍ അഞ്ജുവിന് ആദ്യമായൊരു സ്‌നേഹ ചുംബനം നല്‍കിയിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത സമയത്ത് വന്ന സമ്മാനത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി ആരാധകരും രംഗത്ത് വന്നു.
അമ്പലത്തില്‍ പോയി വന്നതോടെയാണ് ശിവാഞ്ജലിമാര്‍ക്കിടയില്‍ ഒരു പിണക്കം രൂപപ്പെടുന്നത്. അമ്പലത്തില്‍ നിന്നും ശിവന്റെ പഴയ കാമുകിയെ കാണുകയും അവള്‍ ശിവന്റെ പഠനത്തെ് കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ജലി നുണ പറയുകയും ചെയ്തു. വിദ്യാഭ്യാസം ഇല്ലാത്ത തന്നെ അഞ്ജുവിന് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലേ എന്നോര്‍ത്ത് ശിവന്‍ വേദനിക്കുന്നുണ്ട്. എന്നാല്‍ എല്ലാത്തിനും മാപ്പ് പറഞ്ഞ് ആ പ്രശ്‌നം അവസാനിപ്പിച്ചെങ്കിലും ഇരുവര്‍ക്കും ഇടയിലെ അകല്‍ച്ച ഒട്ടും മാറിയിട്ടില്ല.
എങ്ങനെ എങ്കിലും ശിവനെ പഠിപ്പിച്ച് ഡിഗ്രി എടുക്കണം എന്ന വാശിയിലാണ് അഞ്ജു. ഇതിനിടയില്‍ ഒന്നും രണ്ടും പറഞ്ഞ് ശിവാഞ്ജലിമാര്‍ തര്‍ക്കിക്കുകയാണ്. എന്നെ തല്ലാനും വഴക്ക് പറയാനുമൊക്കെ തോന്നിയില്ലേ എന്ന് ചോദിക്കുമ്പോള്‍ ഇല്ലെന്ന് ശിവന്‍ പറയുന്നുണ്ട്. പിന്നെ എന്താണ് തോന്നിയേ എന്ന് വീണ്ടും വീണ്ടും ചോദിച്ചോണ്ട് ഇരിക്കുമ്പോഴാണ് അഞ്ജുവിന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് കൊണ്ട് ഇതാ തോന്നിയതെന്ന് ശിവന്‍ പറഞ്ഞത്. അപ്രതീക്ഷിതമായി കിട്ടിയ സ്‌നേഹ സമ്മാനം അഞ്ജുവിനും വിശ്വസിക്കാനും സാധിച്ചില്ല.
അഞ്ജുവിന് തോന്നിയ അതേ അവസ്ഥയാണ് ഈ സീന്‍ കണ്ടപ്പോള്‍ തോന്നിയതെന്ന് ആരാധകരും പറയുന്നു. ശിവേട്ടന്‍ ഉമ്മ കൊടുത്തപ്പോ അഞ്ജുവിനെ പോലെ തന്നെ ഞെട്ടിയത് ഞാന്‍ മാത്രമാണോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്നത്തെ ശിവാഞ്ജലി സീന്‍ സൂപ്പറാണ്. ശിവേട്ടന്‍ അഞ്ജുവിന് ഉമ്മ കൊടുക്കുന്നതും അഞ്ജുവിന്റ അന്തം വിട്ടുള്ള ഇരിപ്പും സൂപ്പറായി. ശിവാഞ്ജലിമാരുടെ കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയി പോയി.
ഒട്ടും പ്രതീക്ഷിക്കാതെ ശിവേട്ടന്‍ ഉമ്മ കൊടുത്തപ്പോള്‍ സന്തോഷവും നാണവും എല്ലാം തോന്നി. ഒത്തിരി ഇഷ്ടം ആയി ഈ എപ്പിസോഡ്. ഈ സീനിന് പറ്റിയ എക്‌സ്‌പ്രെഷന്‍സ് ഇട്ട് നടി ഗോപിക പൊളിച്ചു. ശിവാജ്ഞലി സീനിലും. ആദ്യത്തെ സീനില്‍ അയ്യോ ഞാന്‍ എന്താ ഈ പറഞ്ഞത് എന്ന ഭാവവും, പിന്നെ നാണവും. രണ്ടാമത്തെ സീനില്‍ പെട്ടെന്നൊരു ഷോക്ക്, പിന്നെ നാണം, സന്തോഷം. ശിവന്‍ ഉമ്മ കൊടുത്തു കഴിഞ്ഞുള്ള ഗോപികയുടെ എക്‌സ്‌പ്രെഷന്‍ ഗംഭീരമായിട്ടുണ്ടെന്നുമൊക്കെയാണ് കമന്റുകള്‍.
about santhwanam