കെജിഎഫ് എന്ന ഒറ്റ ചിത്ത്രതിലൂടെ തരംഗം സൃഷ്ടിച്ച നടനാണ് യാഷ്. കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്ന് യാഷിന് വലിയ താരമൂല്യമാണുള്ളത്. ടിവി സീരിയലുകളിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച താരം ഇപ്പോള്‍ തന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭമുഖത്തിലായിരുന്നു യാഷ് ഇതേ കുറിച്ച് പറഞ്ഞത്.
‘ടി.വി സീരിയലുകളാണ് എനിക്ക് ശക്തിയും പണവും തന്നത്. ദിവസവും 500 രൂപയായിരുന്നു എന്റെ പ്രതിഫലം. പിന്നെയും സീരിയലിലേയ്ക്ക് അവസരം വന്നു. എന്നാല്‍ ഞാനത് നിരസിച്ചു. അവര്‍ എന്റെ പിന്നാലെ കൂടി. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. കിട്ടിയ പൈസയൊക്കെ ഡ്രസ് വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്.
അന്നൊക്കെ സീരിയലിലെ ഡ്രസൊക്കെ നമ്മള് തന്നെ വാങ്ങണമായിരുന്നു. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങാന്‍ എന്നെ പലരും ഉപദേശിച്ചു. അപ്പോഴും ബൈക്കിലായിരുന്നു എന്റെ സഞ്ചാരം.
എന്റെ ഡ്രസൊക്കെ ഉള്ള വലിയ ബാഗുമായിട്ടായിരുന്നു ഞാന്‍ സെറ്റില്‍ പോയിക്കൊണ്ടിരുന്നത് എന്നും യാഷ് പറയുന്നു. 2008ല്‍ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. താരത്തിന്റെ കരയിര്‍ ബ്രേക്ക് ചിത്രമായ കെജിഎഫിന്റെ രണ്ടാം പാര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.