യാഷിനും മുന്നേ, സുപ്രിയ കണ്ടതും പരിചയപ്പെട്ടതും ശ്രീനിധിയെ ആയിരുന്നു, പ്രചാരണം സത്യമല്ല; സുപ്രിയയ്ക്ക് നേരെ നടന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സുപ്രിയയെ പിന്തുണച്ച് കമന്റുകള്‍

കഴിഞ്ഞ ദിവസമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമൊഷന്റെ ഭാഗമായി നടന്‍ യാഷും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയും കൊച്ചിയിലെത്തിയത്. ശ്രീനിധിയെ വേദിയില്‍ വെച്ച് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സുപ്രിയയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു.

ഇപ്പോഴിതാ, ഈ സംഭവത്തിന് മറ്റൊരു വശമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍. യാഷിനും മുന്നേ, സുപ്രിയ കണ്ടതും പരിചയപ്പെട്ടതും ശ്രീനിധിയെ ആയിരുന്നുവെന്നും, പ്രചാരണം സത്യമല്ലെന്നുമാണ് ഇവര്‍ പറയുന്നത്. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നായി സുപ്രിയയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ആദ്യം വന്നത് ശ്രീനിധി ഷെട്ടി എന്ന നടിയാണ്. അവരെ കണ്ടു വിശേഷങ്ങള്‍ പങ്കു വെച്ചതിനു ശേഷമാണ് സുപ്രിയ പൃഥ്വിരാജും, ശങ്കര്‍ രാമകൃഷ്ണനും പോയത്. ശേഷം സ്റ്റേജില്‍ വെച്ചാണ് അവര്‍ യാഷ് എന്ന നടനെ അന്ന് ആദ്യമായി കണ്ടത്. അപ്പോള്‍ അവര്‍ നേരെ ചെന്ന് കണ്ടത് അദ്ദേഹത്തെയാണ്’ എന്നു പോകുന്നു കമന്റുകള്‍.

അതേസമയം, ഇത് മനപൂര്‍വം ചെയ്തതൊന്നും ആകാന്‍ തരമില്ലെന്നും ആ ഒരു അവസരത്തില്‍ പരിഗണിക്കാന്‍ വിട്ടു പോയതാകാമെന്നും ചിലര്‍ പറയുന്നുണ്ട്. വേദിയിലേക്ക് കയറിയ സുപ്രിയയെ കണ്ടുടന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ സുപ്രിയ യാഷിന് മാത്രം കൈ കൊടുക്കുകയായിരുന്നു എന്നതിന്റെ പേരിലായിരുന്നു വിമര്‍ശനം.

Vijayasree Vijayasree :