ബിഗ് ബോസ് മലയാളം സീസണ്‍ 4 മറ്റൊരു സീസൺ പോലെയുമല്ല. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിരവധി പുതുമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ഇപ്പോഴിതാ സ്വവർഗാനുരാഗവും ബിഗ് ബോസ് വീട്ടിൽ സംസാരമായി.
അപര്‍ണ, ജാസ്മിന്‍, നിമിഷ, ശാലിനി എന്നിവര്‍ ചേര്‍ന്ന് പുറത്തിരിക്കുകയായിരുന്നു. പിന്നാലെ അപര്‍ണയും ശാലിനിയും അകത്തേക്കും.നിമിഷയും ജാസ്മിനും സ്‌മോക്കിംഗ് ഏരിയയിലേക്കും പോയി. അവിടെ വച്ചാണ് നിമിഷയക്ക് മുന്നില്‍ ജാസ്മിന്‍ തന്റെ മനസ് തുറന്നത്.
“എനിക്ക് ഈ സീസണില്‍ വരണ്ടായിരുന്നു. അടുത്ത സീസണില്‍ വന്നാ മതിയായിരുന്നു. എനിക്ക് അവളോട് പറയണം, ക്രഷ് ആണെന്ന്. എനിക്ക് പറ്റുന്നില്ല. എന്ത് ഭംഗിയാണ് അവളെ കാണാന്‍. എന്ത് നല്ല സ്വഭാവമാണ്. എന്റെ മനസിലുള്ള കാര്യം അവളോട് പറയണം. എനിക്ക് അറിയാം അമൃതശ്രീയെക്കുറിച്ച്. പക്ഷെ എനിക്ക് തോന്നിയത് പറയണമെന്നായിരുന്നു ജാസ്മിന്‍ നിമിഷയോട് പറഞ്ഞത്. പിന്നാലെ ജാസ്മിന്‍ വാഷ് റൂമിലേക്ക് പോയി.
ഈ സമയം അപര്‍ണ അവിടെയുണ്ടായിരുന്നു. കഴുത്തില്‍ നിന്നും മൈക്ക് മാറ്റിയ ജാസ്മിന്‍. അപര്‍ണയോടായി എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് അപര്‍ണ ചോദിച്ചപ്പോഴേക്കും ഇല്ല പറയുന്നില്ലെന്ന് പറഞ്ഞ് മൈക്ക് തിരിച്ചിട്ട ശേഷം ജാസ്മിന്‍ പോയി.
അപര്‍ണ പുറത്തേക്ക് വരുമ്പോള്‍ നിമിഷയെ പറഞ്ഞു വിട്ട ശേഷം ജാസ്മിന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ഗാര്‍ഡന്‍ ഏരിയയില്‍. എന്നാല്‍ അപര്‍ണ നില്‍ക്കാതെ കിടക്കാന്‍ പോയി. എന്താണ് സംഭവമെന്ന് നിമിഷയോട് അപര്‍ണ ചോദിക്കുന്നുണ്ടായിരുന്നു. ജാസ്മിന്‍ ഡെയ്‌സിയെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നാലെ മുറിയില്‍ വന്ന് കിടന്നുറങ്ങി. ഇതിന് പിന്നാലെ ഇന്ന് രാത്രിയും ജാസ്മിനും അപര്‍ണയും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെ മനസിലുള്ളത് അപര്‍ണയോട് വ്യക്തമാക്കുകയായിരുന്നു ജാസ്മിന്‍.
ഇത് നാട്ടുകാര്‍ മൊത്തം കാണുന്നുണ്ട്. നീ വിവാഹിതയാണ്. ഞാന്‍ മോശക്കാരിയായി മാറുകയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. പക്ഷെ നീ മോശക്കാരിയല്ലെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ആളുകളോട് അട്രാക്ഷന്‍ തോന്നുന്നുണ്ടെന്ന് ഞാനും പറയാറുണ്ടെന്നും അപര്‍ പറഞ്ഞു. അത് പ്രശ്‌നമല്ലെന്ന് അപര്‍ണ പറഞ്ഞപ്പോള്‍ ദൈവമേ ഈ പെണ്ണുമ്പിള്ളയ്ക്ക് ഒന്നും മനസിലാകുന്നില്ലല്ലോ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. എന്നെ അറിയുന്നവര്‍ക്ക്, പ്രത്യേകിച്ച് മോണിക്കയ്ക്ക്, എന്റെ ഉള്ളിലിരിപ്പ് നല്ലവണ്ണം മനസിലാകും. സോ ഞാനത് ക്ലിയര്‍ ചെയ്യണം. നീ എനിക്ക് വകയിലെ സിസ്റ്റര്‍ ആണെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.
അതെന്താണ് എന്ന് അപര്‍ണ ചോദിച്ചപ്പോള്‍ എനിക്ക് നിന്നെ സഹോദരിയാക്കാനാകില്ലെന്നും അത്ര വിശാലഹൃദയ ഒന്നുമല്ല ഞാന്‍ എന്നും ജാസ്മിന്‍ വ്യക്തമാക്കി. നീ ഇങ്ങനെ തന്നെയാണെങ്കില്‍ ഞാന്‍ അത് തന്നെയായിരിക്കുമെന്ന് അ്പര്‍ണയും വ്യക്്തമാക്കി. നീ എന്നെ അവോയ്ഡ് ചെയ്യുമോ എന്ന് അപര്‍ണ ചോദിച്ചപ്പോള്‍ എനിക്കും വേണ്ടേ മനസമാധാനം എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ടേക്ക് യുവര്‍ സ്്‌പേസ്്. ഞാന്‍ സ്‌പേസ് തരാം എന്ന് അപര്‍ണ പറഞ്ഞപ്പോള്‍. തുറിച്ച് നോക്കരുതെന്ന് ജാസ്മിന്‍ അപര്‍ണയോടായി പറയുന്നു. ഞാന്‍ എല്ലാവരേയും നോക്കാറുണ്ടല്ലോ. ഞാന്‍ നിന്റെ മുടി നന്നായി വെട്ടി തന്നല്ലോ എന്ന് അപര്‍ണ പറഞ്ഞപ്പോള്‍ എനിക്കാരുടേയും ഫേവര്‍ വേണ്ട എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.
അപ്പോള്‍ നീ എന്നെ അവോയ്ഡ് ചെയ്യാന്‍ പോവുകയാണോ എന്ന് അപര്‍ണ ചോദിച്ചു. തീര്‍ച്ചയായും എന്നു പറഞ്ഞ ജാസ്മിന്‍ എന്റെ പേരില്‍ മാത്രമേ മീന്‍ ഉള്ളൂ, നിങ്ങളാണ് ശരിക്കും മീന്‍ എന്ന്് പറഞ്ഞു. ഇതോടെ സോ, നീയെല്ലെന്ന് ഞാന്‍ കരുതിക്കോളാം. നിന്റെ ജീവിതം ആസ്വദിക്കുക എന്നു പറഞ്ഞു കൊണ്ട് അപര്‍ണ എഴുന്നേറ്റ് പോയി. പോകുന്ന അപര്‍ണയെ വിളിച്ച ശേഷം ജാസ്മിന്‍ നടുവിരല്‍ നമസ്‌കാരം കാണിക്കുകയും ചെയ്തു.
about bigg boss