അങ്ങനെ കല്യാണം കഴിഞ്ഞു.. എന്നെങ്കിലും ഇതൊന്നു നടക്കുമോ ? എന്ന് ചോദിച്ചവർക്കും.. പിന്നെ അതുപോലെ കല്യാണി ശരിക്കും ഇത് രണ്ടാം തവണയാണ് വിവാഹത്തിനായി ഒരുങ്ങി മണ്ഡപത്തിൽ എത്തുന്നതൊക്കെ. ആദ്യത്തെ വിവാഹം ആ കിളവനുമായി നടത്താനിരുന്നതായിരുന്നു.. പിന്നെ ബൈജു ഉണ്ടായിരുന്നല്ലേ ഇടയ്ക്ക്.. ഏതായാലും ഇപ്പോൾ സൂര്യ കുമാറിനെയും ഓവർടേക്ക് ചെയ്താണ് കല്യാണിയുടെ കല്യാണം നടന്നത്.
ഈ ആഴ്ച റേറ്റിങ് വരുമ്പോൾ അറിയാം ഇ കല്യാണം സാക്സസ് ആയിരുന്നോ എന്ന്. അപ്പോൾ ഇനി അടുത്ത ആഴ്ച വിവാഹശേഷം കിരൺ കല്യാണി ജീവിതം എങ്ങനെ തുടങ്ങുന്നു എന്ന് അറിയാൻ പോകുകയാണ് .
അങ്ങനെ എല്ലാം മറന്നുകൊണ്ട് ഈ ഊമപ്പെണ്ണിനെ ഇവർ അംഗീകരിക്കുമോ? അതുകണ്ടുകൊണ്ട് നിൽക്കുന്ന സരയു… പക്ഷെ അതിന്റെ പേരിൽ സരയു ആത്മഹത്യാ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ? ആ ഇല്ല.. അവൾ വേണമെങ്കിൽ കല്യാണിയെ കൊന്നിട്ട് ജയിലിൽ പോയി കിടക്കും എന്നാലും ആത്മഹത്യാ ഒന്നും ചെയ്യില്ല.
പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ട മൗനരാഗം പ്രേക്ഷകർ പറയുന്നത്… ആ കാണിച്ചതുപോലെ തന്നെ മതി കഥ എന്നാണ്… സരയു മരിച്ചാലും കുഴപ്പമില്ല നമ്മക്ക് അതുതന്നെയാണ് സന്തോഷം . അങ്ങനെ ഇപ്പോൾ അവൾ കല്യാണിയുടെ ജീവിതം തുലയ്ക്കാൻ ആയിട്ട് ജീവിച്ചിരിക്കണ്ട . ഈ ഒരു കാരണം കൊണ്ടുതന്നെ പുത്തൻ ജനറൽ പ്രൊമോ ഹിറ്റായിരിക്കുകയാണ്.
ഏതായാലും കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം ആണ് കിരൺ കല്യാണി വിവാഹം നടന്നിരിക്കുന്നത്. അങ്ങനെ കല്യാണം കഴിഞ്ഞു കിരൺ കല്യാണിയേയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് വരുമ്പോൾ എല്ലാം മറന്നു … രൂപ നിലവിളക്ക് കൊടുത്തു അകത്തേയ്ക്ക് ക്ഷണിക്കുകയാണ്.
പ്രകാശന്റെ ദ്രോഹത്തിൽ നിന്നും മോചിതയായി കല്യാണി ഇനി സാരയുവിന്റെ അടുത്തേക്കാണ് എത്തുന്നത്. ഇവരുടെ ആദ്യരാത്രി തന്നെ ഒരു അപകടം ഉറപ്പാണ്. അതുപക്ഷേ സാരയുവിനാണ് സംഭവിക്കുന്നത്. സരയു സ്വന്തം ജീവൻ അപകടപ്പെടുത്തുന്നതുപോലെ അഭിനയിക്കാൻ മാത്രമാണ് സാധ്യത. ഏതായാലും നമുക്ക് കണ്ടറിയാം..
about mounaragam