അമ്പാടിയെ ഇങ്ങനെ കാണേണ്ടതില്ല; അമ്പാടിയുടെ മാസ് എൻട്രി പ്രതീക്ഷിച്ചവരെ വേദനപ്പെടുത്തി അമ്മയറിയാതെ പരമ്പര; ജിതേന്ദ്രനും മരിച്ചില്ല; സച്ചിയും മൂർത്തിയും എവിടെ? ; ‘അമ്മ അറിയാതെ പുത്തൻ എപ്പിസോഡ് !

അങ്ങനെ അമ്പാടിയെ തിരികെക്കിട്ടി. എന്നാൽ ഈ ഒരു അവസ്ഥയിൽ ഇങ്ങനെ അധികനാൾ സീരിയലിൽ കാണിക്കുമോ എന്നാണ് പ്രേക്ഷകർ ഭയക്കുന്നത്. അമ്പാടിയുടെ തിരിച്ചുവരവ് ഇങ്ങനെ ആകാൻ ഒരു ‘അമ്മ അറിയാതെ പ്രേക്ഷകരും ആഗ്രഹിക്കില്ല.

അതുകൊണ്ടുതന്നെ കഴിഞ്ഞ എപ്പിസോഡുകൾ പുറത്തുവന്നപ്പോൾ ‘അമ്മ അറിയാതെ പ്രേക്ഷകർ നല്ല നിരാശയിലാണ്. ഇന്നിപ്പോൾ അലീനയ്‌ക്കൊപ്പം ദ്രൗപതി അമ്മയും ഇന്ന് അമ്പാടിയെ കാണാൻ എത്തുന്നുണ്ട്. ആ സീനും ആരുടേയും കണ്ണ് നിറയിക്കുന്നതാണ്. പ്രൊമോ വന്നപ്പോൾ തന്നെ അതിനെ കുറിച്ച് പ്രേക്ഷകർ പറയുന്നുണ്ട്.

അലീനയെ draupathy അമ്മ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുന്ന scene…heart touching ..AA യിലെ മികച്ച ഒരു കഥാപാത്രമാണ് draupathy അമ്മ…ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥ ആയിപോയി അമ്പാടിയ്ക്ക് ..എത്രയും പെട്ടന്ന് അമ്പാടി recover ആവട്ടെ..ആ പഴയ അമ്പാടി ആയി ആരോഗ്യവനായി തിരിച്ചു വരണം..

ഇനി കാത്തിരിക്കുന്നത് അടുത്ത ആഴ്ചയിലേക്കുള്ള ജനറൽ വീഡിയോ വരാനായിട്ടാണ് . ഉറപ്പായും അടുത്ത ആഴ്ച അമ്പാടിയെ നാട്ടിലെ നല്ലൊരു ആശുപത്രിയിലേക്ക് മാറ്റും., അതുപോലെ അമ്പാടി സംസാരിക്കണം.. ആ ഒരു സീൻ എങ്കിലും വളരെ പെട്ടന്ന് കാണിക്കുക. നട്ടെല്ലിനാണ് അപകടം പറ്റിയിരിക്കുന്നത്,

കഥയിൽ ഒരു കണ്ടിന്യൂവിറ്റി ഉണ്ടാകാൻ അത് ഒക്കെ നല്ലതുതന്നെ. പക്ഷെ അല്പം വേഗത്തിൽ ഇനിയുള്ള എപ്പിസോഡ് കാണിക്കണം. അല്ലാതെ നായകനെ ഒരിക്കലും കുറെ കാലം പാരലൈസ്ഡ് ആക്കി ഇടരുത്. മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അലീനയെ മകളെ പോലെ ചേർത്തു നിർത്തുന്ന അമ്മ. അതുപോലെ ഇന്നത്തയെ എപ്പിസോഡ് പൂർണ്ണമായും draupathy അമ്മയെ കുറിച്ചാണ് പറയാനുള്ളത്.

മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അലീനയെ., മകളെ പോലെ ചേർത്തു നിർത്തുന്ന അമ്മ.വേറെ വല്ല സീരിയലും ആയിരുന്നുവെങ്കിൽ നീ കാരണമാ എന്റെ മോൻ ഈ അവസ്ഥയിൽ ആയത്, ഇനി നീ അവനെ കാണരുത്, സംസാരിക്കരുത് എന്ന് ഒക്കെ പറഞ്ഞ് കൊളമാക്കിയേനെ, ഇവിടെയാണ് അമ്മയറിയാതെ മറ്റ് സീരിയലുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് .. ഇന്നും നഷ്ടപ്പെടാത്ത ഗുണങ്ങളിൽ ഒന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ കമെന്റ്.

ഏതായാലും നിരാശപ്പെടുത്താത്ത ജി പി തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ജിതേന്ദ്രനെ ഇതിനിടയിൽ മറന്നു പോകരുത്. മൂർത്തിയും സച്ചിയും ഈ വിവരങ്ങൾ അറിയുന്നുണ്ടാകുമല്ലോ? അതുകൊണ്ട് ഉറപ്പായും സച്ചി ജിതേന്ദ്രനെ തേടിയിറങ്ങണം.

അവരെയും കൂടി ഉൾപ്പെടുത്തി ജനറൽ പ്രോമോ കാണിച്ചാൽ നല്ലതാകും. പിന്നെ ഈ ട്രാക്ക് അധികം വലിച്ചു നീട്ടരുത്. അലീനയും അമ്പാടിയുമാണ് ‘അമ്മ അറിയാതെ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. സൊ അതുമറക്കരുത് എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്.

about ammayariyathe

Safana Safu :