ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്… ഓരോ വ്യക്തിയിലും ചാണകമുണ്ട്; സുരേഷ് ഗോപിയ്ക്ക് പിന്നാലെ കൃഷ്ണകുമാർ

തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗിന് പിന്നാലെ നടന്‍ കൃഷ്ണകുമാറും. ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്… ഓരോ വ്യക്തിയിലും ചാണകമുണ്ടെന്ന് കൃഷ്ണകുമാർ. സംഘപരിവാര്‍ അനുകൂലികളെ ‘ചാണക സംഘി’ എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതില്‍ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇതാണ് അരിയാവും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓരോ വ്യക്തിയിലും ചാണകമുണ്ട്. ഓരോ വ്യക്തിയെയും എടുത്തുനോക്കുക. അവരില്‍ ചാണകമുണ്ട്. അപ്പോള്‍ ഈ ചാണകം എന്ന് പറഞ്ഞാല്‍… ഞാനും ചാണകം, നിങ്ങളും ചാണകം, ഇതിനകത്ത്… നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം… സംഘി ചാണകമുണ്ട്, കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്, സുടാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് അവര്‍ക്ക് ചൂസ് ചെയ്യാം. ചാണകത്തെ പറ്റി എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മള്‍ എല്ലാവരും ചാണകമാണ്. ചാണകമേ ഉലകം.’ എന്നും കൃഷ്ണകുമാര്‍ പറയുന്നു.

നമ്മള്‍ ഭക്ഷിക്കുന്നതെല്ലാം നമ്മളായി തീരുകയാണെന്നും ഈ രീതിയില്‍ നോക്കുകയാണെകില്‍ എല്ലാ വ്യക്തിയിലും ചാണകമുണ്ട്. ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചതാണ് ഉണ്ടാകുന്നതെന്നും അതാണ് ‘നമ്മള്‍’ ആയി തീരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവില്‍ നിന്നുമാണ് താന്‍ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

അടുത്തിടെ കൃഷ്ണകുമാർ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയം തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി കൃഷ്ണകുമാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്

Noora T Noora T :