കുളിക്കത്തുമില്ല, നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന് ഒരിക്കൽ അമ്മ പറഞ്ഞു! അമ്മയുടെ ശാപം ഏറ്റു ആ അമ്മത്തണൽ ഇനിയില്ല, മലയാളിയെ ചിരിപ്പിച്ച മുഖം കരയുന്നു; ഇന്ദ്രൻസിന്റെ തുറന്ന് പറച്ചിൽ

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലൂടെ ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രന്‍സ് ഇന്ന് തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഈയ്യടുത്ത് പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ദ്രന്‍സ് ഒരുപാട് പേരുടെ കൈയ്യടി നേടിയിരുന്നു. വലിയൊരു പ്രതിഭയാണെങ്കില്‍ ജീവത്തില്‍ ഇന്ദ്രന്‍സ് കാത്തുസൂക്ഷിക്കുന്ന ലാളിത്യം എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതാണ്.

ഇന്ദ്രൻസിന്റെ ചിരിച്ച മുഖം മാത്രമേ ആരധകർക്ക് കാണാൻ ഇഷ്ട്ടമുള്ളൂ….. താങ്ങായി തണലായി നിന്ന തന്റെ അമ്മയെ ഇന്ന് ഇന്ദ്രൻസിന് നഷ്ടമായിരിക്കുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ഇന്ദ്രൻസിന്റെ അമ്മ ഗോമതിയുടെ മരണം. 90 വയസുണ്ടായിരുന്നു. ഇന്നലെ അസുഖം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് മരണം സംഭവിച്ചത്. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്

താന്‍ സിനിമയില്‍ ഹാസ്യ നടനായത് അമ്മയുടെ ശാപം കൊണ്ടാണെന്നാണ് ഒരിക്കൽ ഇന്ദ്രൻസ് പറഞ്ഞത്
കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു. കുളിക്കത്തുമില്ല, നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു. സ്‌ക്രീനില്‍ മുഖം തെളിയുമ്പോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, ഇന്ദ്രന്‍സ് പറയുന്നു. ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ല.

വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയതെന്നും താരം പറയുന്നു. നാടകം കളിച്ച് നടക്കാന്‍ പോകുമ്പോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും താരം പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മയെക്കുറിച്ച് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രന്‍സ് മലയാളത്തില്‍ 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ‘ചൂതാട്ടം’ എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെച്ചത്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ ടിഎംഎന്‍ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിച്ചതും. ശേഷം ഒട്ടനവധി സിനിമകളില്‍ ആ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞിട്ടുണ്ട്. . നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ സഹായകമായി

Noora T Noora T :