തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണ്, വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ലെന്ന് ഷിബ്‌ല

ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഷിബ്‌ല. അടുത്തിടെ താരം ചെയ്ത ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് പറയുകയാണ് ഷിബ്‌ല.

പ്ലസ് സൈസിലുള്ളവര്‍ ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായത് കൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടിച്ചതായതുകൊണ്ട് ഷോര്‍ട്ട്സ് ഇട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് ഒരു യോജിപ്പുമില്ല. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുകയാണ് വേണ്ടത് എന്നും ഷിബ്‌ല പറഞ്ഞു,

നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു എന്നും ഷിബ്‌ല പറഞ്ഞു.

Vijayasree Vijayasree :