മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ്
ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്ത എത്തിയ സൈബർ സദാചാരവാദികൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചതാണ് ശ്രദ്ധേയം.
മിനി സ്‌കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രഞ്ജിനിയുടെ കുറിപ്പ്.‘നമ്മള്‍ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിവ്യക്തമാക്കിയത്.
ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമയ്ക്ക് പിന്തുണയുമായി നിരവഝി പേർ രംഗത്തെത്തി.
about ranjini haridas