ഒരു അഡാല്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ പ്രിയ പ്രകാശ് വാര്യര്‍ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. തെലുങ്കിലും മലയാളത്തിലും ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച പ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
7.1 മില്യണ്‍ ഫോളോവേഴ്‌സാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആവുകയും ചെയ്യും.
ഇപ്പോള്‍ തരാം പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. ബംഗാളി സ്‌റ്റൈലില്‍ സാരിയില്‍ പുതിയ ലുക്കില്‍ ആണ് താരം എത്തിയിരിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍ അവസാനമായി അഭിനയിച്ചത് നിതിന്‍ നായകനായ ചെക്ക്, തേജ സജ്ജ അഭിനയിച്ച ഇഷ്‌ക് എന്നീ ചിത്രങ്ങളിലാണ്. അടുത്തതായി, വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രമാണ് നടിയുടെ റിലീസ് ആകാനുള്ളത്.