വിജയി നായകനായി എത്തുന്ന ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രം ഈ മാസം 13ന് പ്രേക്ഷർക്ക് മുന്നിലെത്തും.
ഇപ്പോഴിതാ ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 66’ ചിത്രം തെലുങ്ക് സംവിധാനം ചെയ്യുന്നത് വംശി പൈടിപള്ളിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എസ്‍. തമൻ സംഗീതം പകരുന്നു.
തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിന്റെ പ്രി–പ്രൊഡക്‌ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം വിജയിയുടെ സിനിമാ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമായ ബീസ്റ്റിനായി കാത്തിരിപ്പിലാണ് ആരാധകർ. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഏപ്രില്‍ 13 ന് ചിത്രം റിലീസിനെത്തും. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.
സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രവും മാസ്റ്ററിന് ശേഷം വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ബീസ്റ്റ്.
about vijay