റെക്കോഡുകൾ തകർത്ത ആര്.ആര്.ആര് ., റിലീസായി ആറാം ദിവസം പിന്നിടുമ്പോൾ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത് . രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത 2.0ന്റെ റെക്കാഡ് തകർത്ത് ആർ.ആർ.ആർ .റിലീസ് ചെയ്തു പത്തുദിവസം പിന്നിടുമ്പോൾ 820 കോടി രൂപ ആർ.ആർ.ആർ നേടി .ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമത് ചിത്രം ഇടം നേടുകയും ചെയ്തു. അമിർഖാൻ നായകനായ ദംഗലാണ് ഈ പട്ടികയിൽ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
തമിഴ്, തെലുങ്ക് , ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്കു പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. 650 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിനു മുമ്പുതന്നെ 352 കോടി രൂപ സ്വന്തമാക്കി. രാം ചരൺ, ജൂനിയർ എൻ.ടി. ആർ. എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഒലിവിയ മോറിസ, സമുദ്രക്കനി എന്നിവരാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ മറ്റു താരങ്ങൾ.
കേരളത്തിലും ഗംഭീര ഗ്രോസ് കളക്ഷന്‍ പിന്നിട്ട് മികച്ച റിപ്പോര്‍ട്ടുമായി കുതിക്കുകയാണ് ആര് ആര് ആര്. ജൂനിയര്‍ എന്‍ ടി ആര്, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം ബോക്സ് ഓഫീസില്‍ ഇനിയും റെക്കോഡുകള്‍ തിരുത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ദിവസവും നൂറ് കോടി കളക്ഷന്‍ ലോകവ്യാപകമായി കിട്ടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയും നാല് ദിവസം പിന്നിട്ടാല്‍ സിനിമ 1000 കോടി ക്ലബില്‍ കയറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറാം ദിവസം തെലുങ്കില്‍ നിന്ന് 300 കോടിയും, ഹിന്ദി പതിപ്പില്‍ 120 കോടിയും ആര്‍ആര്‍ആര്‍ നേടി. യുഎസ്എ യില്‍ അമീര്‍ ഖാന്റെ പികെ ദംഗല്‍ സിനിമയെ വരും ദിവസങ്ങളില്‍ ആര്‍ആര്‍ആര്‍ മറികടക്കും എന്നും പ്രതീക്ഷയുണ്ട്.

about box office collectiom