മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഭ്രമാരാംബികാ ക്ഷേത്രത്തില്‍ നാരീ പൂജയ്‌ക്കെത്തിയ സ്വാസികയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെ, തന്റെ വിവാഹത്തെ കുറിച്ചും സ്വാസിക സൂചനകള്‍ നല്‍കിയിരുന്നു.
നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത്. പ്രണയവിവാഹമാണോ? എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വര്‍ഷത്തോളമായുള്ള പ്രണയമാണെന്നാണ് സ്വാസിക ഉത്തരം നല്‍കിയത്. എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.
നടി എന്നതിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താന്‍ ജനുവരിയില്‍ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്.
എന്നാല്‍ താരം തൃപ്പൂണിത്തുറ വീട് വാങ്ങിയതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. സ്വാസിക ഒരാളുമായി പ്രണയത്തിലാണെന്നും അയാള്‍ തൃപ്പൂണിത്തുറക്കാരനാണ് അതിനാലാണ് സ്വാസിക അവിടെ തന്നെ വീടു വാങ്ങിയെത് എന്നെല്ലാമാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ താരം ഇതു വരെയും പ്രതികരിച്ചിട്ടില്ല.