പ്രദീപിന്റെത് ആസൂത്രിത കൊലപാതകം ഉറപ്പിക്കാൻ ഈ തെളിവുകൾ മാത്രം മതി

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. .കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ ജോയിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .മരണത്തിൽ അസ്വാഭാവികത ഇല്ല എന്ന പോലീസിന്റെ റിപ്പോർട്ട് പുറത്തു വരികയും ചെയിതു .എന്നാൽ സംഭവിച്ചത് വെറും ഒരു അപകട മരണം അല്ലെന്നും പിന്നിൽ ഗൂഢാലോചയുണ്ട് എന്നുമാണ് കുടുംബം ആരോപിക്കുന്നത് .

മുഖ്യാധാരാ മധ്യമങ്ങള്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കിയപ്പോള്‍ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്‌ബുക്ക് തുറന്നാല്‍ തന്നെ കാണുന്നത് പ്രദീപിന്റെ മുഖമാണ്. വാര്‍ത്താവതരണത്തില്‍ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം വീണ്ടും ശക്തമാകുകയാണ്. പ്രദീപിന്റ് മരണം കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സുഹൃത്തും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രദീപിന്റെത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുള്ളതിന് കൊലപാതകം നടന്ന ഉടന്‍ ശരീരം കണ്ട ആളുകളുടെ ദൃക്സാക്ഷി വിവരണം മാത്രം മതിയെന്ന് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു .

ഇപ്പോൾ ഇതാ വീണ്ടും പ്രദീപിനെത്ത കൊലപാതകമാണെന്ന് പറഞ്ഞ് കൊണ്ട് സംവിധയകാൻ എത്തിയിരിക്കുകയാണ്. അപകടം നടന്നതിന്റെ സി സി ടി വി ക്യാമറയുടെ വീഡിയോ പങ്കുവെച്ചാണ് സനൽകുമാർ എത്തിയത്. ‘സൂക്ഷിച്ചു നോക്കിയാൽ പ്രദീപിന്റെ മുന്നിൽ ഓടിയിരുന്ന രണ്ട് ബൈക്കുകൾ പെട്ടെന്ന് മുന്നിൽ സ്ലോ ചെയ്യുന്നതും ഒരു ബൈക്കിന് പിന്നിലിരുന്നയാൾ കൈ ഉയർത്തുന്നതും ലോറി വെഗത കൂട്ടുന്നതും കാണാം. ലോറി മാറുമ്പോൾ പ്രദീപിന്റെ വണ്ടി വീണു കിടക്കുന്നതിന്റെ അടുത്ത് നിന്നും ഒരാൾ നടന്നുപോകുന്നതായും തോന്നുന്നുണ്ടെന്ന് സനൽകുമാർ കുറിച്ചു’ .

പ്രദീപിന്റേത് പട്ടാപ്പകൽ നടുറോഡിൽ വെച്ച് നടന്ന ഒരു ആസൂത്രിത കൊലപാതകമാണ് എന്നതിൽ എനിക്ക്‌ ഒരു സംശയവുമില്ലെന്നാണ് സനൽകുമാർ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അത് വ്യക്തമാണ്. പ്രദീപിന്റെ ശവശരീരം സ്ഥലത്തു നേരിൽ കണ്ട ആളുകളും അത് വ്യക്തമാക്കുന്നുണ്ട്. പക്ഷെ എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്നത് അതൊന്നുമല്ല. ഇത്രയും വ്യക്തമായ ഒരു കൊലപാതകം വെറും ആക്സിഡന്റ് ആക്കി മാറ്റാൻ ശ്രമിക്കുന്ന പോലീസിന്റെ നടപടികളാണ്. എത്ര ശബ്ദമുയർത്തിയാലും അത് അന്വേഷിക്കില്ല എന്ന ഭരണകൂട ധാർഷ്ട്യമാണ്. അതിന് പിന്തുണകൊടുക്കുന്ന കൂലിയെഴുത്തുകാരാണ്. പ്രദീപിന് നീതികിട്ടിയില്ലെങ്കിൽ കേരളം നശിച്ചു നാമാവശേഷമാകും. ഇത് സത്യമാണ്. സത്യം ഉറക്കെ പറഞ്ഞതിന്റെ പേരിൽ നാല്പത്തഞ്ചാം വയസിൽ ക്രൂരമായി കൊല്ലപ്പെട്ട ഒരു മനുഷ്യന്റെ ചോരയുടെ മണമുള്ള സത്യമാണെന്നും അദ്ദേഹം കുറിച്ചു

പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഭാര്യ ശ്രീജയും പറയുന്നു
പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു..അപകട സ്ഥലത്തെ മറ്റു വാഹനങ്ങളുടെ വിവരങ്ങളും പ്രദീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാന്‍ പൊലീസ് തയാറാവണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട് . പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Noora T Noora T :