മലയാളികളുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരത്തിന് ഇന്ന് പ്രായഭേദമന്യേയാണ് ആരാധകര്‍. കൊച്ചുക്കുട്ടികള്‍ മുതല്‍ തുടങ്ങുന്ന മമ്മൂക്കയുടെ ആരാധകര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് മമ്മൂട്ടി. ഇടയക്കിടെ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അദ്ദേഹം പങ്കിടുന്ന പല പോസ്റ്റുകളും ഫോട്ടോകളും എല്ലാം വൈറലാകാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 3 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് മമ്മൂട്ടിയ്ക്കുള്ളത്. എന്നാല്‍ മമ്മൂട്ടി ഫോളോ ചെയ്യുന്നതാകട്ടെ ആകെ രണ്ടുപേരെയും. ഇത് ആരോക്കെയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ആദ്യത്തെയാള്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനാണ്. രണ്ടാമത്തെയാള്‍ സിനിമാതാരവും മ്യുസീഷനും റേഡിയോ ജോക്കിയുമായ ജിനു ബെന്നാണ്. 5 സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘കുള്ളന്റെ ഭാര്യ’ എന്ന ഹൃസ്വസിനിമയിലെ കുള്ളനായി വേഷമിട്ട താരമാണ് ജിനു ബെന്‍.
അവസാനമായി ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടേതായി റിലീസായ ചിത്രം. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങള്‍.