രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്; ഒമര്‍ ലുലുവിന്റെ പോസ്റ്റ് വൈറലായതോടെ മുസ്ലീം വിരുദ്ധതയെന്ന് ആരോപണം

വളരെ കുറച്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്.

ഇപ്പോവിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്നാണ് ഒമര്‍ ലുലു പറയുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്.

അതേസമയം എവിടെനിന്നാണ് ഭക്ഷണം കിട്ടാത്തത് എന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. റീച്ച് കിട്ടാന്‍ വേണ്ടിയുള്ള ആരോപണങ്ങള്‍ ആണെന്നും, മുസ്ലീം വിരുദ്ധതയാണ് ഒമര്‍ പറയുന്നതെന്നും കമന്റുകളില്‍ ആളുകള്‍ വിമര്‍ശിക്കുന്നു. ”എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോഴും തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എന്റെ വീട് തൃശ്ശൂരിന് അടുത്ത് മുണ്ടൂര്‍ എന്ന സ്ഥലത്താണ് അവിടെ മുസ്ലിം വിശ്വാസികള്‍ കുറവാണ്.

ഞാന്‍ ചെറുപ്പം മുതലേ വീട്ടില്‍ നോമ്പ് എടുത്തു എന്ന് പറയും, എന്നിട്ട് പുറത്ത് പോയി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യും എല്ലാം കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ നോമ്പ് തുറയ്ക്ക് നല്ല അടിപൊളി നോമ്പ് വിഭവങ്ങളും” എന്നും ഒമര്‍ ലുലു കമന്റ് ബോക്സില്‍ കുറിച്ചു.

Vijayasree Vijayasree :