അതിഥിയെ ഞെട്ടിച്ച ആ തുറന്നുപറച്ചിൽ; എന്നാൽ എന്തുകൊണ്ടാണ് കൂടെവിടെ റേറ്റിങ് ഉയരാത്തത്?: ഋഷ്യ പ്രണയ രംഗം കുറവാണോ?: കൂടെവിടെ പ്രേക്ഷകർക്കിടയിലെ ചർച്ച!

കൂടെവിടെ പ്രേക്ഷകർ ഒക്കെ എവിടെ പോയിരിക്കുകയാണ്. അങ്ങനെ ആരെയും കമെന്റ് ബോക്സിൽ കാണാറില്ലല്ലോ . ഇവിടെ അല്ല, ഏഷ്യാനെറ്റിലെ പോലും കമെന്റ് ബോക്സ് അങ്ങനെ ട്രോളോ തമാശകളോ ഒന്നുമില്ല.. ഞാൻ അവിടെ മിസ്റ്റർ ബീൻ കാത്തിരിക്കും പോലെ കാത്തിരിക്കുകയാണ്. അതുപോലെ മില്യൺ പോയിക്കൊണ്ടിരുന്ന കൂടെവിടെ പ്രൊമോ ഇപ്പോൾ നാല് ലക്ഷത്തിൽ വന്നു നിൽക്കുകയാണ്. കഥ കൊള്ളാം എന്ന് പറയുമ്പോഴും റേറ്റിങ് ഉയരുന്ന ലക്ഷണം കാണുന്നില്ല.

ഋഷ്യ സീൻ കുറഞ്ഞു എന്ന പരാതിയാണോ ഇതിനു കാരണം എന്നറിയില്ല. ലോജിക്ക് ഉള്ള പോലെ ആണ് കഥ മുന്നേറുന്നത്. ഇന്നത്തെ എപ്പിസോഡിൽ ഒരു ചെറിയ സീൻ ഋഷി സൂര്യ കോംബോ ഉണ്ട്. അവരുടെ തമാശകളും കുറുമ്പും കാണാം.,

ഏതായാലും പൊളിഞ്ഞു പോയ കൂട് ഇപ്പോൾ നന്നാക്കി വച്ചിട്ടുണ്ട്.. ഇതിൽ എവിടെയാണ് സൂര്യയുടെ കൂട് എന്നാണ് കഥ. നമുക്ക് നോക്കാം.. ഇന്നത്തെ എപ്പിസോഡ് കൂടുതലും ഋഷിയുടെ കുടുംബം ആണ്. അതിൽ ഇന്നൊരു ട്വിസ്റ്റ് ഉണ്ട്. അതെന്താണെന്ന് ഞാൻ പറയാം.. എന്നാൽ അതിനുള്ള ടീച്ചറുടെ മറുപടി അത്ര പ്രതീക്ഷയുള്ളതാകില്ല.

ഇനി ആകയുള്ള പ്രതീക്ഷ സൂര്യയാണ്. സൂര്യ എങ്ങനെ എന്നല്ലേ.. ഹാ ഇവിടെ എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സൂര്യയാണ്. സൂര്യയാണ് ഈ ഋഷികേശ് ആദിത്യനെ കൊണ്ടുനടന്ന് നല്ല പാഠങ്ങൾ പഠിപ്പിക്കുന്നത്.

പക്ഷെ, ഇനിയും ഋഷിയ്ക്ക് ആദി സാറിനോട് അത്ര ഈസി ആയി ഇടപെടാൻ സാധിച്ചിട്ടില്ല, പിന്നെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എത്രയും വേഗം ആദി അതിഥി റിലേഷൻ നടന്നിരുന്നെങ്കിൽ എന്ന് തോന്നി,. ഇല്ലെങ്കിൽ അവരുടെ ഇടയിൽ കിടന്നു ഋഷി പലപ്പോഴും ശ്വാസം മുട്ടുന്നുണ്ട്.

പിന്നെ ഈ ഒരു കഥയിൽ മാത്രം ഫോക്കസ് ചെയ്യേണ്ട.. ആ മിത്രയുടെ കാര്യത്തിലും എന്തെങ്കിലും തീരുമാനം ആകാം. ശരിക്കും അതാണ് ഇനി കഥയിൽ ഇമ്പോർട്ടന്റ്. ഏതായാലും ആദി സാറും അതിഥി ടീച്ചറും ഋഷിയും ചേർന്ന് ആലഞ്ചേരിയിൽ പോകുന്നത് ഒന്ന് വരട്ടെ..

about koodevide

Safana Safu :