ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള അഭിനേതാക്കളാണ് ഇരുവരും . ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. താരങ്ങളുടെ സിനിമകളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നു താരങ്ങളുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിക്കാറുണ്ട്.
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഐശ്വര്യ റായി വിവാഹിതയാവുന്നത്. അഭിഷേക് ബച്ചന് സിനിമയില്‍ ഇടംപിടിച്ചു വരു സമയമായിരുന്ന അത്. വിവാഹത്തിന് ശേഷം കരിയറില്‍ നിരവധി താഴ്ചകള്‍ അഭിഷേക് ബച്ചന് നേരിടേണ്ടി വന്നിരുന്നു. ഒപ്പം തന്നെ വിമര്‍ശനവും തലപൊക്കിയിരുന്നു.എന്നാല്‍ ഇതിനെയെല്ലാം നേരിടുകയായിരുന്നു താരം. അഭിഷേകിന് പിന്തുണയുമായി ഐശ്വര്യ റായിയും കൂടെയുണ്ടായിരുന്നു.
ഇപ്പോഴിത കരിയറില്‍ ഐശ്വര്യ റായി നല്കിയ പിന്തുണയെ കുറിച്ച് പറയുകയാണ് അഭിഷേക് ബച്ചന്. ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങളെ പോസിറ്റീവായി കാണാന്‍ ആഷില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് നടന് പറഞ്ഞത്. പുറത്ത് വരുന്ന അഭിപ്രായങ്ങളില്‍ പോസിറ്റീവ് കമന്റുകള്‍ മാത്രം ശ്രദ്ധുക. അഭിഷേക് ബച്ചന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.
നടന്റെ വാക്കുകള്‍ ഇങ്ങനെ…”എന്റെ ഭാര്യ ഒരിക്കല്‍ എന്നോട് പറഞ്ഞു, ‘നിങ്ങള്‍ക്ക് 10,000 പോസിറ്റീവ് കമന്റുകള്‍ ലഭിക്കുന്നു, പക്ഷേ ഒരു നെഗറ്റീവ് കമന്റ് നിങ്ങളെ ബാധിക്കും. നിങ്ങള്‍ പോസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പോസിറ്റീവ് ലോകത്തിന്റെ സൗന്ദര്യം അനുഭവിക്കുകയും വേണം.’ അതിനാല്‍ ഞാന്‍ എപ്പോഴും കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുന്നു,” അഭിഷേക് പറഞ്ഞു. നടന്റെ വാക്കുകള്‍ ചര്‍ച്ചയായിട്ടുണ്ട്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നടനാണ് അഭിഷേക് ബച്ചന്. കുടുംബത്തിന്റെ താരമൂല്യമാണ് വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം.

2007 ല്‍ ആണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു മകള്‍ ജനിച്ചതിന് ശേഷം ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു താരങ്ങളുടെ ജീവിതം. മകള്‍ കൂടി ജനിച്ചതോടെ ഐശ്വര്യ പൂര്‍ണ്ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മകള്‍ മുതിര്‍ന്നതിന് ശേഷമാണ് നടി സിനിമയില്‍ വീണ്ടും എത്തുന്നത്. എന്നാല്‍ സജീവമായിരുന്നില്ല. വിവാഹശേഷം സിനിമയെക്കാളും കുടുംബത്തിനായിരുന്നു അഭിഷേക് ബച്ചന് പ്രധാന്യം നല്‍കിയത് . തിരക്കുകള്‍ക്കിടയിലും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര പോകാനും മറ്റും താരം സമയം കണ്ടെത്തിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് അഭിഷേക് ബച്ചന് സജീവമായിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളാണ് നടന് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ‘ദസ്വി’ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
നിമ്രത് കൗറും യാമി ഗൗതവും അഭിനയിക്കുന്ന ചിത്രം ഏപ്രില്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യയും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണ്. മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് നടി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ സിനിമയില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ് പോസ്റ്ററുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഐശ്വര്യ റായിയ്ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

about aishwarya